Home  > News  >  News Details
ഡ്യുക്കാറ്റിയുടെ ക്രൂസര്‍ ബൈക്ക്
സ്വന്തം ലേഖകന്‍
Posted on: Friday, Sep 16, 2016   10:00 AM


ഇറ്റാലിയന്‍ കമ്പനി ഡ്യുക്കാറ്റിയുടെ ക്രൂസര്‍ ബൈക്ക് എക്സ്‍ ഡിയാവേല്‍ ഇന്ത്യന്‍ വിപണിയിലെത്തി. ഡല്‍ഹി എക്സ്‍ഷോറൂം വില 15.87 ലക്ഷ രൂപ.


എക്സ്‍ ഡിയാവേലിന്റെ 1262 സിസി, രണ്ട് സിലിണ്ടര്‍ എന്‍ജിന് 156 ബിഎച്ച്പിയാണ് ശേഷി. പരമാവധി ടോര്‍ക്ക് 129 എന്‍എം. ആറ് സ്പീഡാണ് ട്രാന്‍സ്മിഷന്‍. ഹാര്‍ലിഡേവിഡ്സണ്‍ , ഇന്ത്യന്‍ കമ്പനികളുടെ പോലെ പരമ്പരാഗത രൂപത്തിലുള്ള ക്രൂസര്‍ അല്ല എക്സ് ഡിയാവേല്‍ . സ്പോര്‍ട്സ് ബൈക്കിന്റെ രൂപഭംഗിയാണതിന്. കായികതാരങ്ങളുടെ മസിലുകള്‍ പോലെ തടിച്ചുനില്‍ക്കുന്ന ട്രെല്ലിസ് ഫ്രെയിം ബൈക്കിന് മികച്ച റോഡ് പ്രസന്‍സ് നല്‍കുന്നു. എന്‍ജിന്റെ തൊട്ടു പിന്‍ഭാഗത്താണ് എക്സ്‍സോസ്റ്റ് .ഫുള്‍ എല്‍ഇഡി ഹെഡ്‍ലാംപ് യൂണിറ്റാണിതിന്. ഇന്ധനടാങ്കിന്റെ ശേഷി 18 ലീറ്റര്‍ .ചെയിനിനു പകരം ബെല്‍റ്റിലൂടെ എന്‍ജിന്‍ പവര്‍ പിന്‍ചക്രത്തിലെത്തിക്കുന്നത്. ഡ്യുക്കാറ്റി മോഡലുകളില്‍ ഇതാദ്യമായാണ്. ഭാരം 247 കിലോഗ്രാം.


എബിഎസ് , ട്രാക്ഷന്‍ കണ്‍ട്രോള്‍ , ക്രൂസ് കണ്‍ട്രോള്‍ , ബ്ലൂടൂത്ത് കണക്ടിവിറ്റി , ടിഎഫ്ടി ഡിസ്പ്ലേ എന്നിവ പ്രധാന ഫീച്ചറുകളാണ്. ടിഎഫ്‍ടി ഡിസ്പ്ലേയുമായി ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട്ഫോണിനെ ബന്ധിപ്പിക്കാം. കാള്‍ വിവരങ്ങള്‍ , മെസേജുകള്‍ , മ്യൂസിക് എന്നിവയെല്ലാം ഡിസ്പ്ലേയില്‍ തെളിയും. ഇന്ത്യന്‍ സ്കൗട്ട് , ഹാര്‍ലി ഡേവിഡ്സണ്‍ സ്ട്രീറ്റ് ബോബ് മോഡലുകളുമായാണ് എക്സ്‍ ഡിയാവേല്‍ മത്സരിക്കുക. നിലവില്‍ മുംബൈ, ബംഗളൂരു, ഡല്‍ഹി , പുണെ , അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് ഡ്യുക്കാറ്റിയ്ക്ക് ഷോറൂമുള്ളത്. ഈ വര്‍ഷം അവസാനത്തോടെ കൊച്ചിയില്‍ ഡീലര്‍ഷിപ്പ് ആരംഭിക്കും.




Related Stories
TOP