Home  > News  >  News Details
പുതിയ ഔഡി എ4
സ്വന്തം ലേഖകന്‍
Posted on: Friday, Sep 09, 2016   3:00 PM


മെഴ്‍സിഡീസ് ബെന്‍സ് സി ക്ലാസ് , ബിഎംഡബ്ല്യു ത്രീ സീരീസ് മോഡലുകളോട് മത്സരിക്കാന്‍ പുതിയ ഔഡി എ 4 ഇന്ത്യയിലെത്തി. ഡല്‍ഹിയിലെ എക്സ്‍ഷോറൂം വില 38.10 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. മെഴ്‍സിഡീസ് ബെന്‍സ് സി 200 പെട്രോളിന് 41.40 ലക്ഷം രൂപയും ബിഎംഡബ്ല്യു 320 ഐയ്ക്ക് 36.90 ലക്ഷം രൂപ - 42.70 ലക്ഷം രൂപയുമാണ് വില. എ4 ന്റെ മുന്തിയ വകഭേദമായ ടെക്നോളജിയ്ക്ക് വില 41.20 രൂപ.


പുതിയ എ 4ന് നിലവില്‍ പെട്രോള്‍ എന്‍ജിന്‍ മാത്രമേയുള്ളൂ. ഡീസല്‍ എന്‍ജിന്‍ വകഭേദം ഏതാനും മാസങ്ങള്‍ക്കകം വിപണിയിലെത്തും. പഴയ മോഡലിന്റേതിനേക്കാള്‍ കരുത്തും വലുപ്പവും കുറവാണ് പുതിയതിന്റെ എന്‍ജിന്. ഫ്രണ്ട് വീല്‍ ഡ്രൈ് കാറിന്റെ 1.4 ലീറ്റര്‍ , ടര്‍ബോ പെട്രോള്‍ എന്‍ജിന് 148 ബിഎച്ച്പിയാണ് കരുത്ത് ( പഴയ എ4 ന് 170 ബിഎച്ച്പി, 1.8 ലീറ്റര്‍ പെട്രോള്‍ ). ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗീയര്‍ബോക്സാണിതിന്. മെച്ചപ്പെട്ട മൈലേജ് എ4 ന് ഔഡി വാഗ്ദാനം ചെയ്യുന്നു. ലീറ്ററിന് 17.84 കിമീ ആണ് മൈലേജ്.


കാറിന്റെ ഭാരം പരമാവധി കുറയ്ക്കുന്നതിനായി മഗ്‍നീഷ്യം , അലുമിനിയം എന്നീ ലോഹങ്ങള്‍ ബോഡി നിര്‍മാണത്തിന് കൂടുതലായി ഉഫയോഗിച്ചിട്ടുണ്ട്. ബോണറ്റ് , ഡോറുകള്‍ , ബൂട്ട് ലിഡ് എന്നിവ അലുമിനിയം നിര്‍മിതമാണ്. മുന്‍ഗാമിയെക്കാള്‍ 95 കിലോഗ്രാം ഭാരക്കുറവുണ്ട് പുതിയ മോഡലിന്. എന്നാല്‍ വലുപ്പം കൂടുതലുണ്ട് പിന്‍സീറ്റ് യാത്രക്കാരുടെ ലെഗ് സ്പേസ് വര്‍ധിച്ചിട്ടുണ്ട്. എട്ട് എയര്‍ബാഗുകള്‍ എ4 ലെ യാത്ര സുരക്ഷിതമാക്കുന്നു.




Related Stories





TOP
Designed and developed by EGGS