Home  > News  >  News Details
മള്‍ട്ടിസ്ട്രാഡാ 1200 എന്‍ഡ്യുറോ
സ്വന്തം ലേഖകന്‍
Posted on: Thursday, Aug 25, 2016   5:00 PM


ഓഫ് റോഡ് റൈഡിങ്ങിനും അനുയോജ്യമായ മള്‍ട്ടിസ്ട്രാഡാ 1200 എന്‍ഡ്യുറോയെ ഡ്യുക്കാറ്റി ഇന്ത്യന്‍ വിപണിയിലിറക്കി. ഡല്‍ഹിയിലെ എക്സ്‍ഷോറൂം വില 17.44 ലക്ഷം രൂപ.


മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 17 ഇഞ്ചും വലുപ്പമുള്ള ടയര്‍ ഉപയോഗിക്കുന്ന അഡ്വഞ്ചര്‍ ടൂറിങ് ബൈക്കിന് ഇലക്ട്രോണിക് സസ്പെന്‍ഷനാണ്. 30 ലീറ്ററാണ് ടാങ്ക് കപ്പാസിറ്റി. ഫുള്‍ ടാങ്ക് ഇന്ധനം ഉപയോഗിച്ച് 450 കിലോമീറ്റര്‍ ഓടാനാവും.


മള്‍ട്ടിസ്ട്രാഡാ 1200 എന്‍ഡ്യുറോയുടെ 1198.4 സിസി , രണ്ട് സിലിണ്ടര്‍ , ഫ്യുവല്‍ ഇന്‍ക്ടഡ് , ലിക്വിഡ് കൂള്‍ഡ് എന്‍ജിന് 160 ബിഎച്ച്പി -136 എന്‍എം ആണ് ശേഷി. ആറ് സ്പീഡാണ് ഗീയര്‍ബോക്സ്. ഭാരം 254 കിലോഗ്രാം. ക്രൂസ് കണ്‍ട്രോള്‍ , എബിഎസ് , വെഹിക്കിള്‍ ഹില്‍ഹോള്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം ( കയറ്റത്തില്‍ നിര്‍ത്തി എടുക്കാന്‍ സഹായിക്കുന്ന സംവിധാനം) , സ്മാര്‍ട്ട്ഫോണിനെ ബ്ലൂടൂത്ത് മുഖേന കണക്ട് ചെയ്യാവുന്ന ഡ്യുക്കാറ്റി മള്‍ട്ടിമീഡിയ സിസ്റ്റം എന്നിവ പ്രധാന ഫീച്ചറുകളില്‍ പെടുന്നു.




Related Stories





TOP

Car Bike








Designed and developed by EGGS