Home  > News  >  News Details
ബിഎംഡബ്ല്യു 520 ഡി എം സ്പോര്‍ട്
സ്വന്തം ലേഖകന്‍
Posted on: Wednesday, Aug 03, 2016   12:00 PM


ബിഎംഡബ്ല്യു ഫൈവ് സീരീസിന്റെ പുതിയ വകഭേദം - 520 ഡി എം സ്പോര്‍ട് വിപണിയിലെത്തി. ബിഎംഡബ്ല്യുവിന്റെ ചെന്നൈ പ്ലാന്റില്‍ അസംബിള്‍ ചെയ്യുന്ന ആഡംബര സെഡാന് 54 ലക്ഷം രൂപയാണ് എക്സ്‍ഷോറൂം വില.


18 ഇഞ്ച് എം അലോയ്സ് , പുതിയ ഫ്രണ്ട് ബമ്പര്‍ , സൈഡ് സ്കര്‍ട്ടുകള്‍ , ക്രോം ഫിനിഷുള്ള എക്സ്‍സോസ്റ്റ് പൈപ്പ് , ആഡോപ്റ്റിവ് എല്‍ഇഡി ഹെഡ്‍ലാംപുകള്‍ എന്നിവ എം സ്പോര്‍ട് വകഭേദത്തിന്റെ സവിശേഷതകളാണ്. 190 ബിഎച്ച്പി -400 എന്‍എം ശേഷിയുള്ള 1,995 സിസി , നാല് സിലിണ്ടര്‍ , കോമണ്‍ റയില്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് 520 ഡി എം സ്പോര്‍ടിന്. മണിക്കൂറില്‍ 100 കിമീ വേഗമെടുക്കാന്‍ 7.7 സെക്കന്‍ഡ് മതി. പരമാവധി വേഗം മണിക്കൂറില്‍ 233 കിലോമീറ്ററാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗീയര്‍ബോക്സ്. ലീറ്ററിന് 18.12 കിമീ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു.


530 ഡി ഡീസല്‍ , 520 ഐ പെട്രോള്‍ വകഭേദങ്ങളിലും ഫൈവ് സീരീസ് ലഭ്യമാണ്. ജാഗ്വാര്‍ എക്സ്‍എഫ് , മെഴ്‍സിഡീസ് ബെന്‍സ് ഇ ക്ലാസ് എന്നിവയാണ് എതിരാളികള്‍ .



Related Stories





TOP
Designed and developed by EGGS