Home  > News  >  News Details
ബജാജ് വി 15 ന് തകര്‍പ്പന്‍ വില്‍പ്പന
സ്വന്തം ലേഖകന്‍
Posted on: Tuesday, Jul 26, 2016   9:00 AM


കപ്പല്‍ കൊണ്ട് നിര്‍മിച്ച ബജാജ് ബൈക്കായ വി 15 ന് തകര്‍പ്പന്‍ വില്‍പ്പന. വിപണിയിലെത്തി നാലു മാസത്തിനകം വില്‍പ്പന ഒരു ലക്ഷം തികച്ചിരിക്കുകയാണ് വി 15. ആവശ്യക്കാരുടെ വര്‍ധിച്ച എണ്ണം കണക്കിലെടുത്ത് വി 15 ന്റെ ഉത്പാദനം കൂട്ടാന്‍ ബജാജ് തയ്യാറെടുക്കുകയാണ്. പ്രതിദിന ഉത്പാദനം അധികം താമസിക്കാതെ 1,000 എണ്ണമായി വര്‍ധിപ്പിക്കും. നിലവില്‍ പ്രതിമാസം ശരാശരി 25,000 വി 15 നിരത്തിലിറങ്ങുന്നുണ്ട്.


ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ സ്റ്റീല്‍ കൊണ്ടാണ് വി 15 ന്റെ പെട്രോള്‍ ടാങ്ക് നിര്‍മിച്ചിരിക്കുന്നത്. വി 15 ന്റെ 150 സിസി , സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് , ഡിടിഎസ്ഐ എന്‍ജിന് 11.80 ബിഎച്ച്പി - 13 എന്‍എം ആണ് ശേഷി. യഥാര്‍ഥ റോഡ് സാഹചര്യങ്ങളില്‍ ലീറ്ററിന് 60 കിമീ മൈലേജ് ലഭിക്കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ഇലക്ട്രിക് സ്റ്റാര്‍ട്ടും ഫ്രണ്ട് ഡിസ്ക് ബ്രേക്കും സ്റ്റാന്‍ഡേര്‍ഡ് ഫിറ്റിങ്ങായുള്ള ഒറ്റ വകഭേദമേ വി 15 നുള്ളൂ. കൊച്ചി എക്സ്‍ഷോറൂം വില 64,067 രൂപ.
Bajaj V15 Sales 



Related Stories
TOP