Home  > News  >  News Details
കൊച്ചിയില്‍ പുതിയ ബിഎംഡബ്ല്യു ഷോറൂം
സ്വന്തം ലേഖകന്‍
Posted on: Saturday, Jul 16, 2016   11:00 AM


കേരളത്തില്‍ ബിഎംഡബ്ല്യുവിന്റെ പുതിയൊരു കാര്‍ ഷോറൂം. കൊച്ചി കളമശ്ശേരിയിലെ ഇവിഎം ഓട്ടോക്രാഫ്ടാണ് പുതിയ ഡീലര്‍ഷിപ്പ്. കേരളത്തില്‍ ബിഎംഡബ്ല്യുവിന്റെ രണ്ടാമത്തെ ഡീലര്‍ഷിപ്പാണിത്. ആദ്യ ഡീലര്‍ഷിപ്പ് പ്ലാറ്റിനോ ക്ലാസിക് ആണ്.


പുതിയ ഡീലര്‍ഷിപ്പിന്റെ ഉത്ഘാടനം ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് ഫ്രാങ്ക് ഷ്ലോഡര്‍ നിര്‍വഹിച്ചു. അഞ്ച് കാറുകള്‍ പ്രദര്‍ശിപ്പിക്കാന്‍ സൗകര്യമുള്ളതാണ് ഷോറൂം. ഇതിനോട് അനുബന്ധിച്ചുള്ള സര്‍വീസ് സെന്ററില്‍ ഒരേ സമയം 11 കാറുകള്‍ സര്‍വീസ് ചെയ്യാനാവും. ബിഎംഡബ്ല്യു ആക്സസറികള്‍ക്കായി പ്രത്യേക വിഭാഗവും ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.
Rehna Homes
ഹൈബ്രിഡ് സ്പോര്‍ട്സ് കാറായ ഐ 8 ന്റെ കേരളത്തിലെ ആദ്യ വില്‍പ്പനയും ഷോറൂം ഉത്ഘാടനത്തോട് അനുബന്ധിച്ച് നടന്നു. പ്രമുഖ ബില്‍ഡേഴ്സ് ഗ്രൂപ്പായ രഹ്ന ഹോംസി(തൃശൂര്‍) ന്റെ മാനേജിങ് ഡയറക്ടര്‍ സക്കീര്‍ ഹുസൈന്‍ ചോളയിലാണ് ഐ8 സ്വന്തമാക്കിയത്.


ഇവിഎം ഓട്ടോക്രാഫ്ട് : ഫോണ്‍ : 98098 87122.
Rehna Homes 



Related Stories





TOP
Designed and developed by EGGS