Home  > News  >  News Details
ഡിസ്കവറി സ്പോര്‍ട് പെട്രോള്‍
സ്വന്തം ലേഖകന്‍
Posted on: Tuesday, Jun 21, 2016   10:00 AM


ലാന്‍ഡ് റോവര്‍ ഡിസ്കവറി സ്പോര്‍ടിന്റെ പെട്രോള്‍ വകഭേദം ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. രണ്ട് ലീറ്റര്‍ , നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന് 237 ബിഎച്ച്പിയാണ് കരുത്ത്. ഫോര്‍ വീല്‍ ഡ്രൈവ് വാഹനത്തിന് ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗീയര്‍ബോക്സ്. 2015 സെപ്റ്റംബര്‍ മുതല്‍ 2.2 ലീറ്റര്‍ , ഡീസല്‍ എന്‍ജിനുള്ള ഡിസ്കവറി സ്പോര്‍ട് ഇന്ത്യയില്‍ വില്‍പ്പനയ്ക്കുണ്ട്. 


എച്ച്എസ്‍സി എന്ന ഒറ്റ വകഭേദത്തില്‍ ലഭ്യമായ ഡിസ്കവറി സ്പോര്‍ട് പെട്രോളിന്റ 56.50 ലക്ഷം രൂപയാണ് ഡല്‍ഹി എക്സ്‍ഷോറൂം വില. ഡീസല്‍ വകഭേദത്തിന്റെ വില 46.10 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.Related Stories
TOP