Home  > News  >  News Details
സ്കൂട്ടി പെപ് പ്ലസ് 2016 മോഡല്‍
സ്വന്തം ലേഖകന്‍
Posted on: Thursday, Apr 28, 2016   12:20 PM


എന്‍ട്രി ലെവല്‍ ഗീയര്‍ലെസ് സ്കൂട്ടറായ സ്കൂട്ടി പെപ് പ്ലസിന്റെ 2016 മോഡലിനെ ടിവിഎസ് വിപണിയിലെത്തിച്ചു. പുതിയ നിറങ്ങളും ഗ്രാഫിക്സും അടക്കമുള്ള പരിഷ്കാരങ്ങളുള്ള പുതിയ മോഡലിന് വില കൂട്ടിയിട്ടില്ല. കൊച്ചി എക്സ്‍ഷോറൂം വില 43,234 രൂപയാണ്.


നാല് ശ്രേണിയിലായി പതിനൊന്ന് നിറങ്ങള്‍ പുതിയ സ്കൂട്ടി പെപ് പ്ലസിനുണ്ട്. സ്കൂട്ടറിന്റെ 87.8 സിസി , സിംഗിള്‍ സിലിണ്ടര്‍ , എയര്‍ കൂള്‍ഡ് എന്‍ജിന് 5 ബിഎച്ച്പി - 5.8 എന്‍എം ആണ് ശേഷി. പെട്ടെന്നുള്ള വേഗമെടുക്കല്‍ സാധ്യമാക്കുന്നതിനും ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള മാറ്റങ്ങള്‍ എന്‍ജിനില്‍ വരുത്തിയിട്ടുണ്ട്. പവര്‍ , ഇക്കണോമി മോഡുകള്‍ പുതിയ മോഡലിനുണ്ട്. പരമാവധി ഇന്ധനക്ഷമതയ്ക്ക് ഇക്കണോമി മോഡും കൂടിയ പെര്‍ഫോമന്‍സിന് പവര്‍ മോഡും ഉപയോഗിക്കാം. അഞ്ച് ലീറ്റര്‍ പെട്രോള്‍ ടാങ്കുള്ള സ്കൂട്ടറിന് 65 കിമീ / ലീറ്റര്‍ മൈലേജ് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു.






Related Stories





TOP

Car Bike








Designed and developed by EGGS