Home  > News  >  News Details
ഇന്ത്യയിലെ ആദ്യ ബൈക്ക് റേസിങ് വനിത
സ്വന്തം ലേഖകന്‍
Posted on: Wednesday, Apr 27, 2016   10:00 AM


ഇന്ത്യയിലാദ്യമായി ബൈക്ക് റേസിങ് ടീമില്‍ ഒരു വനിത സ്ഥാനം പിടിച്ചു. ബെംഗളൂരു സ്വദേശിനിയായ ശ്രേഷ സുന്ദര്‍ അയ്യര്‍ക്കാണ് ടിവിഎസ് റേസിങ് ടീമില്‍ അംഗത്വം കിട്ടിയത്. ഇരുപത്തിനാലുകാരിയായ ശ്രേയ ഈ വര്‍ഷത്തെ ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പില്‍ ടിവിഎസ് റേസിങ്ങിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും. പ്രത്യേകം തയ്യാറാക്കിയ അപ്പാച്ചെ ആര്‍ടിആറിലാണ് ശ്രേയ റേസിങ്ങിന് ഇറങ്ങുക.


പതിനേഴാം വയസില്‍ ബൈക്ക് ഓടിക്കാന്‍ തുടങ്ങിയ ശ്രേയ, ദുബായിയില്‍ നടന്ന കെടിഎം അഡ്വഞ്ചര്‍ ടൂറിലും ആറ് ദിവസം കൊണ്ട് 2,000 കിലോമീറ്റര്‍ പിന്നിട്ട സതേണ്‍ ഇന്ത്യ ബൈക്ക് എക്സ്‍പെഡിഷനിലും പങ്കെടുത്തിട്ടുണ്ട്. ഹിമാലയത്തിലെ സുരു വാലിയിലേയ്ക്കും ബൈക്കില്‍ യാത്ര ചെയ്തിട്ടുണ്ട് ശ്രേയ.






Related Stories





TOP
Designed and developed by EGGS