Home  > News  >  News Details
വോള്‍വോ എസ് 60 ക്രോസ് കണ്‍ട്രി
സ്വന്തം ലേഖകന്‍
Posted on: Friday, Mar 18, 2016   12:00 PM


വോള്‍വോ എസ് 60 ക്രോസ് കണ്‍ട്രി ഇന്ത്യന്‍ വിപണിയിലെത്തി. മുംബൈ എക്സ്‍ ഷോറൂം വില 38.90 ലക്ഷം രൂപ. മോശമായ റോഡുകളിലൂടെയും കൊണ്ടു നടക്കാവുന്ന, സെഡാനാണ് എസ് 60 ക്രോസ് കണ്‍ട്രി. ഇന്ത്യയിലെ ചില എസ്‍യുവികളെക്കാളുമുണ്ട് ഗ്രൗണ്ട് ക്ലിയറന്‍സ് , 201 മിമീ. ഓഫ് റോഡ് മികവിനായി ആള്‍ വീല്‍ ഡ്രൈവും നല്‍കിയിട്ടുണ്ട്.


വി 60 ക്രോസ് കണ്‍ട്രിയുടെ 2.4 ലീറ്റര്‍ , അഞ്ച് സിലിണ്ടര്‍ , ഡി 4 ടര്‍ബോ ഡീസല്‍ എന്‍ജിന് 188 ബിഎച്ച്പിയാണ് കരുത്ത്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലൂടെയാണ് എന്‍ജിന്‍ കരുത്ത് വീലുകളിലെത്തുന്നത്.


നിര്‍മാണം പൂര്‍ത്തിയാക്കി ഇറക്കുമതി ചെയ്താണ് എസ് 60 ക്രോസ് കണ്‍ട്രി വിപണിയിലെത്തുന്നത്. ഔഡി ക്യു ത്രീ , ബിഎംഡബ്ല്യു എക്സ് വണ്‍ മോഡലുകളാണ് ഇതിന്റെ എതിരാളികള്‍ .


മറ്റേതൊരു വോള്‍വോ മോഡലിനെയും പോലെ മുന്തിയ സുരക്ഷാസംവിധാനങ്ങള്‍ എസ് 60 ക്രോസ് കണ്‍ട്രിയ്ക്കുണ്ട്. എബിഎസ് , ഇബിഡി , ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍ , ഇബിഎ , ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവ ഇതിനുണ്ട്. കുത്തനെയുള്ള ഇറക്കങ്ങള്‍ ഇറങ്ങുമ്പോള്‍ കുറഞ്ഞ വേഗം കാത്ത് സൂക്ഷിച്ച് , ബ്രേക്ക് പെഡല്‍ ചവിട്ടേണ്ട സ്ഥിതി ഒഴിവാക്കുന്ന സംവിധാനമാണ് ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍ . സ്റ്റിയറിങ്ങില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ഇത് സഹായിക്കും.
 







Related Stories
TOP