Home  > News  >  News Details
ടിവിഎസിന്റെ സര്‍വീസ് ആപ്പ്
സ്വന്തം ലേഖകന്‍
Posted on: Thursday, Feb 18, 2016   12:20 PM


ടിവിഎസ് മോട്ടോര്‍ കമ്പനി ഉപഭോക്താക്കള്‍ക്കായി സര്‍വീസ് ആപ്പ് പുറത്തിറക്കി. ടിവിഎസ് ടൂ വീലറുകളുടെ സര്‍വീസ് ബുക്കിങ്ങിനും സര്‍വീസ് ചരിത്രം പരിശോധിക്കുന്നതിനുമെല്ലാം സ്മാര്‍ട്ട്ഫോണ്‍ ആപ്പ് ഉപയോഗിക്കാം. വാറന്റി , കമ്പനിയുടെ അറിയിപ്പുകള്‍ , സര്‍വീസ് ഇടവേള, വാഹനത്തിന്റെ പൂര്‍ണ്ണമായ വിവരങ്ങള്‍ , മൈലേജ് കൂട്ടാനും യാത്ര സുരക്ഷിതമാക്കാനും സഹായിക്കുന്ന ടിപ്‍സ് , ജിപിഎസിന്റെ സഹായത്തോടെ തൊട്ടടുത്തുള്ള സര്‍വീസ് സെന്ററും ഡീലര്‍ഷിപ്പും കണ്ടുപിടിക്കാനുള്ള സൗകര്യം തുടങ്ങിയവയും സര്‍വീസ് ആപ്പിലുണ്ട്. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഗൂഗില്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. പ്ലേസ്റ്റോര്‍ ലിങ്ക്






Related Stories
TOP