Home  > News  >  News Details
ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് ബസ്
സ്വന്തം ലേഖകന്‍
Posted on: Tuesday, Feb 16, 2016   12:20 PM


ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് ബസ് നവി മുംബൈയില്‍ ഓടിത്തുടങ്ങുന്നു. സ്വീഡിഷ് കമ്പനി വോള്‍വോയാണ് ബസിന്റെ നിര്‍മാതാക്കള്‍ .നവി മുംബൈ മുന്‍സിപ്പല്‍ ട്രാന്‍സ്‍പോര്‍ട്ടാണ് ബസ് സര്‍വീസ് നടത്തുന്നത്.


വോള്‍വോയുടെ 8400 സീരീസില്‍ പെട്ട ബസിനെ അടിസ്ഥാനമാക്കിയാണ് ഹൈബ്രിഡ് മോഡല്‍ നിര്‍മിച്ചിരിക്കുന്നത്. സാധാരണ ബസിനെ അപേക്ഷിച്ച് 35 ശതമാനം വരെ ഇന്ധനലാഭം ,വായുമലിനീകരണ തോതില്‍ 50 ശതമാനം കുറവ് എന്നിവയാണ് ഹൈബ്രിഡ് ബസിന്റെ മേന്മകള്‍.


വോള്‍വോ 8400 ഹൈബ്രിഡ് സിറ്റി ബസിന്റെ അഞ്ച് ലീറ്റര്‍ , നാല് സിലിണ്ടര്‍ , ഡീസല്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ചെര്‍ന്ന് 160 ബിഎച്ച്പി കരുത്ത് നല്‍കും. മണിക്കൂറില്‍ 20 കിലോമീറ്ററില്‍ താഴെ വേഗത്തില്‍ ഇലക്ട്രിക് മോട്ടോറാണ് ബസിന് ചലനമേകുക. വേഗം 20 കിലോമീറ്ററിനു മുകളിലാകുമ്പോള്‍ ഡീസല്‍ എന്‍ജിന്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ഡീസല്‍ എന്‍ജിന്‍ അനാവശ്യമായി പ്രവര്‍ത്തിക്കുന്നത് തടയുന്നതിനാല്‍ ഇന്ധനം ലാഭിക്കാനാവും. വായുമലീകരണം കുറയ്ക്കാനും കഴിയും. ബ്രേക്ക് ചെയ്യുമ്പോള്‍ വീലിനെ ഒരു ജനറേറ്റര്‍ പോലെ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംവിധാനമാണ് ബസിലെ ലിതിയം അയോണ്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്നത്. ഇതില്‍ നിന്നുള്ള ചാര്‍ജ് ഉപയോഗിച്ചാണ് ഇലക്ട്രിക് മോട്ടോറിന്റെ പ്രവര്‍ത്തനം.


ഇലക്ട്രിക് , ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്സിഡി വോള്‍വോയുടെ ഹൈബ്രിഡ് ബസിനുണ്ട്. സബ്‍സിഡി ഇനത്തില്‍ 61 ലക്ഷം രൂപ ലഭിക്കും. 2.3 കോടി രൂപയാണ് ഹൈബ്രിഡ് ബസിന്റെ വില.






Related Stories
TOP