Home  > News  >  News Details
തകര്‍പ്പന്‍ മൈലേജുമായി ബജാജ് സിടി 100 ബി
സ്വന്തം ലേഖകന്‍
Posted on: Sunday, Feb 07, 2016   5:00 PM


സെക്കന്‍ഡ് ഹാന്‍ഡ് ബൈക്കിന്റെ വിലയ്ക്ക് പുത്തനൊരു 100 സിസി ബൈക്ക്. ബജാജിന്റെ സിടി 100 ബി എന്ന പുതിയ മോഡലിനെ ഇങ്ങനെ വിശേഷിപ്പിക്കാം. സാധാരണ സിടി 100 നെക്കാള്‍ 4,100 രൂപ വിലക്കുറവുള്ള സിടി 100 ബിയ്ക്ക് 30,990 രൂപയാണ് ഡല്‍ഹി എക്സ്‍ഷോറൂം വില


‍ബിക്കിനി ഫെയറിങ്ങുള്ള ഹെഡ്‍ലാംപിനു പകരം വൃത്താകൃതിയിലുള്ള ഹെഡ്‍ലാംപാണ് വില കുറഞ്ഞ പതിപ്പിന്. പഴയ ബജാജ് ബോക്സറിന്റേതുപോലെ പരന്നതാണ് സീറ്റ്. സ്പോക്ക് ടൈപ്പാണ് വീലുകള്‍ .


എന്‍ജിന്‍ സിടി 100 ന്റേതുതന്നെ. 99.27 സിസി , സിംഗിള്‍ സിലിണ്ടര്‍, ഫോര്‍ സ്ട്രോക്ക് എന്‍ജിന് 8.1 ബിഎച്ച്പിയാണ് കരുത്ത്. നാല് സ്പീഡാണ് ഗീയര്‍ബോക്സ്. സിടി 100 നെക്കാള്‍ 9.6 കിമീ അധികമുണ്ട് മൈലേജ് , ലീറ്ററിന് 99.10 കിമീ മൈലേജ് ബജാജ് വാഗ്ദാനം ചെയ്യുന്നു. മണിക്കൂറില്‍ 90 കിലോമീറ്ററാണ് പരമാവധി വേഗം.രണ്ട് വര്‍ഷത്തെ വാറന്റി സിടി 100 ബിയ്ക്ക് ലഭിക്കും.






Related Stories
TOP