Home  > News  >  News Details
എക്സ്പോയില്‍ പങ്കെടുക്കാത്ത കമ്പനികള്‍
സ്വന്തം ലേഖകന്‍
Posted on: Saturday, Feb 06, 2016   4:00 PM


പതിമൂന്നാമത് ഓട്ടോ എക്സ്‍പോയില്‍ നിന്ന് വിട്ട് നിന്നത് ഒമ്പത് കമ്പനികള്‍ . ബജാജ് , റോയല്‍ എന്‍ഫീല്‍ഡ് , ഹാര്‍ലി ഡേവിഡ്സണ്‍ , സ്കോഡ ഓട്ടോ , വോള്‍വോ , ഡെയിംലര്‍ കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് എന്നിവയാണ് ഓട്ടോ എക്സ്‍പോയില്‍ പങ്കെടുക്കാത്ത കമ്പനികളില്‍ പ്രധാനപ്പെട്ടവ.


ഓട്ടോ എക്സ്‍പോയില്‍ പങ്കെടുക്കുക ഏറെ ചെലവേറിയ കാര്യമാണെന്നാണ് ബജാജ് ഓട്ടോയുടെ എംഡി രാജീവ് ബജാജ് പറഞ്ഞത്. എക്സ്‍പോയിലെത്താതെ ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ വച്ചാണ് വി 15 എന്ന മോഡലിനെ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ബജാജ് അവതരിപ്പിച്ചത്.


ഓട്ടോ എക്സ്‍പോയില്‍ 5,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പവലിയന്‍ ഒരുക്കാന്‍ 15 മുതല്‍ 20 കോടി രൂപയാണ് ചെലവ്. വാടക, അലങ്കാരങ്ങള്‍ , മോഡലുകള്‍ , സംഘാടകര്‍ എന്നീ ഇനങ്ങളിലായാണ് ഇത്രയും ചെലവ്. എക്സ്‍പോ നഗരിയില്‍ ഒരു ചതരശ്രമീറ്ററിന് 8,900 രൂപയാണ് വാടക.


ഹോട്ടലില്‍ വച്ച് വാഹന ലോഞ്ച് നടത്തിയാല്‍ ചെലവ് 1.5 കോടിയ്ക്കും രണ്ട് കോടിയ്ക്കും ഇടയില്‍ നില്‍ക്കും. ഹാള്‍ വാടക, ആഹാരം , സ്ഥലം ക്രമീകരിക്കുന്നതിനു ചെലവ് , മോഡലുകള്‍ക്കുള്ള വേതനം എന്നിവയെല്ലാം ചേര്‍ത്താണിത്.


എക്സ്‍പോയില്‍ മോഡല്‍ അവതരിപ്പിക്കുന്നതിനേക്കാള്‍ ലാഭകരമാണ് ആ ചടങ്ങ് ഹോട്ടലില്‍ വച്ച് നടത്തുന്നത് എന്ന കണക്കൂട്ടല്‍ ശരിയല്ലെന്നാണ് ഓട്ടോ എക്സ്‍പോയുടെ സംഘാടകരിലൊന്നായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബല്‍ മാനുഫാക്ചറേഴ്സ് ( സിയാം ) ഡയറക്ടര്‍ ജനറല്‍ വിഷ്ണു മാതുര്‍ പറയുന്നത്. ഓട്ടോ എക്സ്‍പോയിലേതുപോലെ അഞ്ചു ലക്ഷം കാണികളെ ഹോട്ടലില്‍ വച്ച് നടത്തുന്ന ചടങ്ങില്‍ ലഭിക്കുമോ എന്ന് അദ്ദേഹം ചോദിക്കുന്നു.






Related Stories
TOP