Home  > News  >  News Details
പരിഷ്കരിച്ച ഷെവര്‍ലെ ക്രൂസ്
സ്വന്തം ലേഖകന്‍
Posted on: Wednesday, Feb 03, 2016   11:00 AM


ഡി സെഗ്‍മെന്റ് സെഡാനായ ഷെവര്‍ലെ ക്രൂസിന്റെ പരിഷ്കരിച്ച പതിപ്പ് വിപണിയിലെത്തി. രൂപത്തില്‍ ചില്ലറ മാറ്റങ്ങളും അധിക ഫീച്ചറുകളും നല്‍കി നവീകരിച്ച ക്രൂസിന്റെ ഡല്‍ഹി എക്സ്‍ഷോറൂം വില 14.68 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.


പുനര്‍രൂപകല്‍പ്പന ചെയ്ത മുന്‍ ബമ്പര്‍ , സമാന്തരമായ ക്രോം വരകളുള്ള ഗ്രില്‍ , ഫോഡ് ലാംപുകള്‍ക്ക് സി ആകൃതിയിലുള്ള ക്രോം അലങ്കാരം , എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപുകള്‍ എന്നിവ മുന്‍ഭാഗത്തെ പുതുമകളാണ്. പിന്നില്‍ ബൂട്ട് ലിഡ് സ്പോയ്‍ലര്‍ പുതിയതായി ലഭിച്ചു.


വോയ്സ് കമാന്‍ഡ് സാധ്യമായ ഷെവര്‍ലെ മൈ ലിങ്ക് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇന്റീരിയറിലെ പുതിയ കാര്യം. ഏഴിഞ്ച് ടച്ച് സ്ക്രീനുള്ള സിസ്റ്റത്തില്‍ സ്റ്റിച്ചര്‍ ഇന്റര്‍നെറ്റ് റേഡിയോ ആപ്പ് , സീരീ , ബ്ലൂടൂത്ത് എന്നിവയുണ്ട്. റിയര്‍ വ്യു ക്യാമറയും പുതിയ ഫീച്ചര്‍ .


ടൊയോട്ട കൊറോള ആള്‍ട്ടിസ് , ഫോക്സ്‍വാഗന്‍ ജെറ്റ മോഡലുകളോട് മത്സരിക്കുന്ന ക്രൂസിന്റെ രണ്ട് ലീറ്റര്‍ , നാല് സിലിണ്ടര്‍ കോമണ്‍ റയില്‍ ഡീസല്‍ എന്‍ജിന് 164 ബിഎച്ച്പിയാണ് കരുത്ത്. പരമാവധി ടോര്‍ക്ക് 380 എന്‍എം. ആറ് സ്പീഡ് മാന്വല്‍ ടൈപ്പാണ് ഗീയര്‍ബോക്സ്. മുന്തിയ വകഭേദമായ എല്‍ടിസെഡിന് ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗീയര്‍ബോക്സ് ഉണ്ട്. മാന്വല്‍ വകഭേദത്തിന് 17.90 കിമീ / ലീറ്റര്‍ , ഓട്ടോമാറ്റിക്കിന് 14.81 കിമീ / ലീറ്റര്‍ എന്നിങ്ങനെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.


ഡല്‍ഹി എക്സ്‍ഷോറൂം വില


എല്‍ടി - 14.68 ലക്ഷം രൂപ


എല്‍ടിസെഡ് - 16.75 ലക്ഷം രൂപ


എല്‍ടിസെഡ് ഓട്ടോമാറ്റിക് - 17.81 ലക്ഷം രൂപ.


ജനറള്‍ മോട്ടോഴ്സിന്റെ മികച്ച വില്‍പ്പനയുള്ള മോഡലുകളിലൊന്നാണ് ക്രൂസ്. ലോകമൊട്ടാകെ 35 ലക്ഷത്തിലേറെ ക്രൂസ് നിരത്തിലിറങ്ങിയിട്ടുണ്ട്.






Related Stories





TOP
Designed and developed by EGGS