Home  > News  >  News Details
ഡീസല്‍ ബീറ്റിനു തിരിച്ചുവിളി
സ്വന്തം ലേഖകന്‍
Posted on: Thursday, Dec 17, 2015   10:30 PM


ഇന്ത്യയില്‍ വില്‍പ്പന നടത്തിയ ഒരു ലക്ഷത്തിലേറെ ബീറ്റ് ഹാച്ച്ബാക്കിനെ ജനറല്‍ മോട്ടോഴ്സ് തിരികെവിളിച്ചു. 2010 ഡിസംബറിനും 2014 ജൂലൈയ്ക്കും ഇടയ്ക്ക് നിര്‍മിച്ച 1,01,597 ഡീസല്‍ ബീറ്റ് കാറുകളുടെ ക്ലച്ച് പെ‍ഡലിന് തകരാര്‍ സാധ്യത കണ്ടത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി. ക്ലച്ച് പെഡലിന് പൊട്ടല്‍ വീഴാന്‍ സാധ്യതയുണ്ടത്രേ.


രാജ്യത്തെ 248 ഷെവര്‍ലെ സര്‍വീസ് സെന്ററുകളിലൂടെ വാഹനങ്ങളുടെ തകരാര്‍‌ കമ്പനി ചെലവില്‍ പരിഹരിച്ചു നല്‍കും. തകരാറുണ്ടെന്നു സംശയിക്കുന്ന മോഡലുകളുടെ ഉടമകളെ ഡീലര്‍മാര്‍ മുഖേന കമ്പനി നേരിട്ട് വിവരം അറിയിക്കും.


ഈ വര്‍ഷം ജനറല്‍ മോട്ടോഴ്സ് നടത്തുന്ന രണ്ടാമത്തെ റീകാള്‍ ആണിത്. കീലെസ് എന്‍ട്രിയ്ക്ക് തകരാറുള്ള സ്പാര്‍ക്ക് , ബീറ്റ് , എന്‍ജോയ് മോഡലുകളെ ജൂലൈയില്‍ കമ്പനി തിരികെ വിളിച്ചിരുന്നു.






Related Stories





TOP
Designed and developed by EGGS