Home  > News  >  News Details
വോള്‍വോ എസ് 80 യ്ക്ക് പകരം എസ് 90
സ്വന്തം ലേഖകന്‍
Posted on: Saturday, Dec 05, 2015   10:00 AM


വോള്‍വോ എസ് 80 ഇനിയില്ല. പകരം എത്തുന്നത് എസ് 90. ജനുവരിയില്‍ നടക്കുന്ന ഡെട്രോയ്റ്റ് മോട്ടോര്‍ഷോയില്‍ അരങ്ങേറ്റം കുറിയ്ക്കുന്ന പുതിയ ലക്ഷുറി സെഡാന്റെ ചിത്രങ്ങളും വിവരങ്ങളും സ്വീഡിഷ് കാര്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടു. 


മെഴ്‍സിഡീസ് ബെന്‍സ് ഇ ക്ലാസ് , ബിഎംഡബ്ല്യു ഫൈവ് സീരീസ് , ഔഡി എ6 , ജാഗ്വാര്‍ എക്സ്‍എഫ് മോഡലുകള്‍ക്ക് പ്രതിയോഗിയാണ് എസ് 90. വോള്‍വോ സ്വീകരിച്ച പുതിയ ഡിസൈന്‍ ശൈലി നമ്മള്‍ ലക്ഷുറി എസ്‍യുവിയായ എക്സ്‍സി 90 യില്‍ കണ്ടതാണ്. ഇതേ ശൈലിയിലാണ് എസ്‍ 80 സെഡാന്റെയും രൂപകല്‍പ്പന. വലിയ ഗ്രില്‍ , ടി ആകൃതിയില്‍ ഡേ ടൈം റണ്ണിങ് ലാംപുകളുള്ള ഹെ‍ഡ്‍ലാംപ് എന്നിവ എസ് 90 യിലും കാണാം. എക്സ്‍സി 90 യുടെ പ്ലാറ്റ്ഫോമും ഇന്റീരിയറും എന്‍ജിനുമെല്ലാമാണ് എസ്‍ 90 യ്ക്കും ഉപയോഗിക്കുന്നത്. രണ്ട് ലീറ്റര്‍ ,കോമണ്‍ റയില്‍ ഡീസല്‍ എന്‍ജിന് 190 ബിഎച്ച്പി , 235 ബിഎച്ച്പി വകഭേദങ്ങളുണ്ട്. മണിക്കൂറില്‍ 230 കിലോമീറ്ററാണ് പരമാവധി വേഗം.



അടുത്ത വര്‍ഷം പകുതിയോടെ എസ് 90 യെ ഇന്ത്യയില്‍ പ്രതീക്ഷിക്കാം. മുന്തിയ സുരക്ഷാസംവിധാനങ്ങളുള്ള വോള്‍വോ ലക്ഷുറി സെഡാന്  45-46 ലക്ഷം രൂപയായിരിക്കും വില.






Related Stories
TOP