Home  > News  >  News Details
ട്രെയ്ല്‍ബ്ലേസര്‍ വിപണിയിലെത്തി
സ്വന്തം ലേഖകന്‍
Posted on: Wednesday, Oct 21, 2015   1:30 PM


പ്രീമിയം എസ്‍യുവിയായ ഷെവര്‍ലെ ട്രെയ്ല്‍ബ്ലേസര്‍ ഇന്ത്യന്‍ വിപണിയിലെത്തി. ടൊയോട്ട ഫോര്‍ച്യൂണര്‍ , മിത്‍‍സുബിഷി പജേരോ സ്പോര്‍ട് മോഡലുകള്‍ക്ക് എതിരാളിയായ ട്രെയ്‍ല്‍ബ്ലേസറിന് 26.40 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്സ്‍ഷോറൂം വില. നിര്‍മാണം പൂര്‍ത്തിയാക്കി ഇറക്കുമതി ചെയ്ത ട്രെയ്ല്‍ബ്ലേസറാണ് ഇന്ത്യയില്‍ വില്‍പ്പനയ്ക്കുള്ളത്. 


റിയര്‍ വീല്‍ ഡ്രൈവുള്ള ഒറ്റ വേരിയന്റേയുള്ളൂ ട്രെയ്‍ല്‍ബ്ലേസറിന്. ബോക്സി ഡിസൈനുള്ള ട്രെയ്ല്‍ബ്ലേസറിന് പ്രൊജക്ടര്‍ ഹെഡ്‍ലാംപുകളാണ്. പിന്‍ഭാഗത്തിന് എതിരാളിയായ ഫോര്‍ച്യൂണറിനോട് സാമ്യമുണ്ട്. കറുപ്പ്- ബീജ് വര്‍ണ്ണസങ്കലനത്തിലാണ് ഡാഷ്ബോര്‍ഡ്.


പ്രീമിയം എസ്‍യുവി വിഭാഗത്തിലെ ഏറ്റവും കരുത്തുള്ള മോഡലാണ് ട്രെയ്ല്‍ബ്ലേസര്‍ .197 ബിഎച്ച്പി -500 എന്‍എം ശേഷിയുള്ള 2.8 ലീറ്റര്‍ , നാല് സിലിണ്ടര്‍ , ടര്‍ബോ ഡീസല്‍ എന്‍ജിനാണ് ഷെവി എസ്‍യുവിയ്ക്ക്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗീയര്‍ബോക്സിലൂടെയാണ് എന്‍ജിന്‍ കരുത്ത് പിന്നിലെ ചക്രങ്ങളിലേയ്ക്ക് പകരുന്നത്.  


ഏഴ് പേര്‍ക്ക് യാത്രചെയ്യാവുന്ന എസ്‍യുവിയ്ക്ക് 4.8 മീറ്ററാണ് നീളം. 2,845 മിമീ വീല്‍ബേസുള്ള എസ്‍യുവിയ്ക്ക് 253 മിമീ ഉണ്ട് ഗ്രൗണ്ട് ക്ലിയറന്‍സ്. മൂന്നാം നിരയിലെ സീറ്റ് മടക്കിയാല്‍ 1830 ലീറ്റര്‍ ലഗേജ് സ്പേസ് കിട്ടും.


ലെതര്‍സീറ്റുകള്‍ , ക്രൂസ് കണ്‍ട്രോള്‍ , ബ്ലൂടൂത്ത് - ഓക്സിലറി - യുഎസ്ബി കണക്ടിവിറ്റിയുള്ള ഏഴിഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്  സിസ്റ്റം , ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് , രണ്ട് എയര്‍ ബാഗുകള്‍ , എബിഎസ് - ഇബിഡി എന്നിവ പ്രധാന ഫീച്ചറുകളില്‍ പെടുന്നു.






Related Stories





TOP
Designed and developed by EGGS