Home  > News  >  News Details
ഹീറോയുടെ പുതിയ ഇലക്ട്രിക് സ്കൂട്ടര്‍
സ്വന്തം ലേഖകന്‍
Posted on: Monday, Oct 12, 2015   6:00 PM


ഹീറോ ഇലക്ട്രിക് പുറത്തിറക്കിയ പുതിയ ഇലക്ട്രിക് സ്കൂട്ടറാണ് ഇ സ്‍പ്രിന്റ് . ഹീറോയുടെ ഒമ്പതാമത്തെ മോഡലായ ഇ സ്‍പ്രിന്റിന് 36,000 രൂപയാണ് ഡല്‍ഹി എക്സ്‍ഷോറൂം വില.


800 വാട്ട്സ് ഇലക്ട്രിക് മോട്ടോറും 48 വോള്‍ട്ട് / 33 ആംപിയര്‍ അവര്‍ ബാറ്ററിയുമുള്ള സ്കൂട്ടറിന് മണിക്കൂറില്‍ 45 കിമീ വരെ വേഗമെടുക്കാനാവും. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്ത ഇ സ്‍പ്രിന്റിന് ഇക്കോ മോഡില്‍ 80 കിലോമീറ്ററും പവര്‍മോഡില്‍ 65 കിലോമീറ്ററും ഓടാന്‍ കഴിവുണ്ട്. 106 കിലോഗ്രാം ഭാരമുള്ള ഇ സ്‍പ്രിന്റിന് 150 മിമീ ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. മുന്‍ ചക്രത്തിന് ടെലിസ്കോപ്പിക് ഫോര്‍ക്ക് സസ്പെന്‍ഷനാണ്. മൊബൈല്‍ ചാര്‍ജര്‍ , ആന്റി തെഫ്ട് അലാം , ആന്റി സ്കിഡ് ബ്രേക്ക് എന്നീ ഫീച്ചറുകള്‍ ഇ സ്‍പ്രിന്റിനുണ്ട്. ബ്ലാക്ക് , റെഡ് , സില്‍വര്‍ , ഗ്രേ നിറങ്ങളില്‍ ലഭ്യമാണ്. ഇ സ്‍പ്രിന്റിന് രജിസ്ട്രേഷന്‍ ആവശ്യമാണ്. ഓടിക്കാന്‍ ടൂവീലര്‍ ലൈസന്‍സും.






Related Stories





TOP
Designed and developed by EGGS