Home  > News  >  News Details
ഷെവര്‍ലെ ട്രെയ്ല്‍ബ്ലേസര്‍ ഒക്ടോബറില്‍
സ്വന്തം ലേഖകന്‍
Posted on: Saturday, Aug 01, 2015   9:00 AM


പ്രീമിയം എസ്‍യുവിയായ ട്രെയ്‍ല്‍ബ്ലേസറിനെ ഒക്ടോബറില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ജനറല്‍ മോട്ടോഴ്സ് ഒരുങ്ങുന്നു. ടൊയോട്ട ഫോര്‍ച്യൂണര്‍ , ഫോഡ് എന്‍ഡേവര്‍ , മിത്‍സുബിഷി പജേരോ സ്പോര്‍ട് , ഹ്യുണ്ടായി സാന്റാഫേ എന്നീ മോഡലുകള്‍ക്ക് എതിരാളിയാകുന്ന ഷെവര്‍ലെ മോഡലിനു 25 ലക്ഷം രൂപയ്ക്ക് അടുത്ത് വില പ്രതീക്ഷിക്കാം. ഈ മോഡലിന്റെ വരവോടെ നിലവിലുള്ള പ്രീമിയം എസ്‍യുവിയായ ക്യാപ്റ്റിവയുടെ വില്‍പ്പന കമ്പനി അവസാനിപ്പിക്കും.


2014 ലെ ഡല്‍ഹി ഓട്ടോഎക്സ്‍പോയില്‍ ഷെവവര്‍ലെ ട്രെയ്‍ല്‍ബ്ലേസര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 4.89 മീറ്റര്‍ നീളമുള്ള എസ്‍യുവി ഏഴ് സീറ്ററാണ്. അന്താരാഷ്ട്ര വിപണിയില്‍ 2.5 ലീറ്റര്‍ , 2.8 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ ട്രെയ്‍ല്‍ബ്ലേസറിനുണ്ട്. 200 ബിഎച്ച്പി -500 എന്‍എം ശേഷിയുള്ള 2.8 ലീറ്റര്‍ ഡ്യൂറാമാക്സ് എന്‍ജിനായിരിക്കും ഇന്ത്യയിലെ മോഡലിന്. ആള്‍ വീല്‍ ഡ്രൈവ് , റിയര്‍ വീല്‍ ഡ്രൈവ് വകഭേദങ്ങളുള്ള എസ്‍യുവിയ്ക്ക് ആറ് ഓട്ടോമാറ്റിക് , ആറ് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സ് ഓപ്ഷനുകള്‍ ഉണ്ടാകും.



Related Stories
TOP