Home  > News  >  News Details
ഡ്യുക്കാറ്റിയുടെ രണ്ടാം വരവ്
സ്വന്തം ലേഖകന്‍
Posted on: Monday, Jun 22, 2015   9:30 AM


ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തിയ ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മാതാക്കളായ ഡ്യുക്കാറ്റി  ഗുഡ്‌ഗാവില്‍ പുതിയ ഷോറൂം തുറന്നു. സ്ക്രാംപ്ലര്‍ , മോണ്‍സ്റ്റര്‍ , ഹൈപ്പര്‍ മോട്ടാഡ് , പനിഗേല്‍ , മള്‍ട്ടി സ്ട്രാഡാ  സ്ട്രീറ്റ്ഫൈറ്റര്‍ , ഡിയാവേല്‍ എന്നീ ഡ്യുക്കാറ്റി മോഡലുകള്‍ ഷോറൂമില്‍ വില്‍പ്പനയ്ക്കുണ്ട്. തായ്‍ലന്റില്‍ നിന്ന് നിര്‍മിച്ച് ഇറക്കുമതി ചെയ്താണ് ഡ്യുക്കാറ്റി ബൈക്കുകള്‍ വിപണിയിലെത്തുന്നത്.


നിലവില്‍ ഡല്‍ഹി , മുംബൈ എന്നിവിടങ്ങളിലും ഡ്യുക്കാറ്റിയ്ക്ക് ഷോറൂമുകളുണ്ട്. ഈ വര്‍ഷം ഒക്ടോബറില്‍ ബെംഗളൂരുവില്‍ ഷോറൂം തുറക്കാനാണ് ഔഡിയുടെ ഉടമസ്ഥതയിലുള്ള ഡ്യുക്കാറ്റിയുടെ പദ്ധതി. 2016 അവസാനത്തോടെ കൊച്ചി അടക്കം 13 നഗരങ്ങളില്‍ ഡ്യുക്കാറ്റി ഡീലര്‍ഷിപ്പ് തുറക്കും.


2008 ലായിരുന്നു ഡ്യുക്കാറ്റി ആദ്യം ഇന്ത്യയിലെത്തിയത്. വിതരണക്കാരായ പ്രിസിഷന്‍ മോട്ടോഴ്‍സിന്റെ പെരുമാറ്റദൂഷ്യം ഡ്യുക്കാറ്റിയുടെ പേര് ചീത്തയാക്കി എന്നു പറഞ്ഞാല്‍ മതിയല്ലോ. മോശമായ സര്‍വീസ് ഡ്യുക്കാറ്റി ഉടമകളെ വല്ലാതെ വലച്ചു. ഒടുവില്‍ 2014 ജനുവരിയില്‍ ഇന്ത്യയിലെ വില്‍പ്പന കമ്പനി അവസാനിപ്പിച്ചു. 2015 മാര്‍ച്ചിലാണ് ഡ്യുക്കാറ്റി ഇന്ത്യയിലേയ്ക്ക് വീണ്ടുമെത്തിയത്. ഇക്കുറി സ്വന്തമായ ഡീലര്‍ഷിപ്പ് ശൃംഖലയ്ക്ക് കമ്പനി രൂപംനല്‍കി. ഡ്യുക്കാറ്റി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് ഡ്യുക്കാറ്റിയുടെ ഇന്ത്യന്‍ ഘടകത്തിനു പേര്.


ഡ്യുക്കാറ്റിയുടെ ബൈക്ക് ശ്രേണിയിലെ വിലക്കുറവുള്ള പുതിയ മോഡലായ സ്ക്രാംപ്ലറും ഇന്ത്യയില്‍ വില്‍പ്പനയ്ക്കുണ്ട്. ബൈക്കിന്റെ 803 സിസി , ട്വിന്‍ സിലിണ്ടര്‍ , ഫോര്‍ സ്ട്രോക്ക് എന്‍ജിന് 74 ബിഎച്ച്പി - 68 എന്‍എം ആണ് ശേഷി. ക്ലാസിക് , ഫുള്‍ത്രോട്ടില്‍ എന്നീ വകഭേദങ്ങള്‍ ലഭ്യമാണ്. വില 6.77 ലക്ഷം രൂപ മുതല്‍.



Related Stories





TOP

Car Bike








Designed and developed by EGGS