Home  > News  >  News Details
ധോണി നിന്‍ജ എച്ച് 2 വാങ്ങി
സ്വന്തം ലേഖകന്‍
Posted on: Friday, Apr 10, 2015   2:30 PM


ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മഹേന്ദ്ര സിംഗ് ധോണിയുടെ ബൈക്ക് ഭ്രമം ഏറെ പ്രശസ്തമാണ്. കോണ്‍ഫെഡറേറ്റ് ഹെല്‍കാറ്റ് എക്സ് 132 , ഡ്യുക്കാറ്റി 1098 , കാവസാക്കി നിന്‍ജ സെഡ് എക്സ് 14 ആര്‍ , ഹാര്‍ലിഡേവിഡ്സണ്‍ ഫാറ്റ്ബോയ് എന്നിങ്ങനെ 25 ലേറെ ബൈക്കുകള്‍ ധോണിയുടെ ശേഖരത്തിലുണ്ട്. ഇപ്പോഴിതാ കാവസാക്കി നിന്‍ജ എച്ച് 2 സൂപ്പര്‍ബൈക്കും ധോണി സ്വന്തമാക്കി. ഇന്ത്യയിലെ‍ കാവസാക്കി നിന്‍ജ എച്ച് 2 സ്വന്തമാക്കുന്ന ആദ്യ വ്യക്തിയാണ് ധോണി. രജിസ്ട്രേഷന്‍ , ടാക്സ് , ഫാന്‍സി നമ്പര്‍ എന്നിവയ്ക്കും കൂടി ചേര്‍ത്ത് ഈ സൂപ്പര്‍ ബൈക്കിനായി 34 ലക്ഷം രൂപയോളം ധോണി ചെലവിട്ടെന്നാണ് അറിവ്.


ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നിന്‍ജ എച്ച് 2 ഇന്ത്യന്‍ വിപണിയിലെത്തിയത്. സൂപ്പര്‍ചാര്‍ജര്‍ ഉപയോഗിക്കുന്ന ഒരു ലീറ്റര്‍ എന്‍ജിനുള്ള കാവസാക്കി നിന്‍ജ എച്ച് 2 ന് എക്സ്‍ഷോറൂം വില  29 ലക്ഷം രൂപയാണ്.



Related Stories





TOP

Car Bike








Designed and developed by EGGS