Home  > News  >  News Details
കാവസാക്കി നിന്‍ജ എച്ച് 2 ഇന്ത്യയില്‍
സ്വന്തം ലേഖകന്‍
Posted on: Monday, Apr 06, 2015   2:20 PM


കാവസാക്കിയുടെ സൂപ്പര്‍ ബൈക്കായ നിന്‍ജ എച്ച് 2 ഇന്ത്യന്‍ വിപണിയിലെത്തി. ഡല്‍ഹിയിലെ എക്സ്‍ഷോറൂം വില 29 ലക്ഷം രൂപ.


ഒരു ലീറ്റര്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ള സൂപ്പര്‍ബൈക്കുകളില്‍ സൂപ്പര്‍ ചാര്‍ജര്‍ ഉപയോഗിക്കുന്ന ഏക മോഡലാണ് നിന്‍ജ എച്ച് 2. കാവസാക്കി സൂപ്പര്‍ബൈക്കിന്റെ 998 സിസി , 4 സിലിണ്ടര്‍ , സൂപ്പര്‍ ചാര്‍ജ്ഡ് എന്‍ജിന് 197 ബിഎച്ച്പിയാണ് കരുത്ത്. പരമാവധി ടോര്‍ക്ക് 133  എന്‍എം. മുന്നില്‍ ഇരട്ട ഡിസ്ക്ബ്രേക്കും പിന്നില്‍ ഒരു ഡിസ്ക് ബ്രേക്കും ഉപയോഗിക്കുന്ന ബൈക്കിന് എബിഎസുണ്ട്. ആറ് സ്പീഡ് ഗീയര്‍ബോക്സുള്ള സൂപ്പര്‍ബൈക്കിന് 100 കിമീ വേഗത്തിലേയ്ക്കു കുതിയ്ക്കാന്‍ വേണ്ടത് വെറും 2.5 സെക്കന്‍ഡ് . മണിക്കൂറില്‍ 300 കിമീ ആണ് പരമാവധി വേഗം. ഭാരം 238 കിലോഗ്രാം.


2015 ല്‍ ആകെ അഞ്ച് നിന്‍ജ എച്ച് 2 ബൈക്കുകളാണ് ഇന്ത്യയ്ക്കായി കാവസാക്കി നീക്കിവച്ചിരിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കി ഇറക്കുമതി ചെയ്താണ് ഇവയുടെ വില്‍പ്പന. യമഹ ആര്‍ വണ്‍ , ബിഎംഡബ്ല്യു എസ് 1000 ആര്‍ആര്‍ എന്നിവയോടാണ് നിന്‍ജ എച്ച് 2 എതിരിടുന്നത്.


നടപ്പ് സാമ്പത്തിക വര്‍ഷം രണ്ട് സൂപ്പര്‍ബൈക്കുകള്‍ കൂടി ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് കാവസാക്കിയുടെ പദ്ധതി. നിലവില്‍ ഏഴ് സൂപ്പര്‍ബൈക്കുകള്‍ കാവസാക്കി രാജ്യത്ത് വില്‍പ്പന നടത്തുന്നുണ്ട്.




Related Stories





TOP

Car Bike








Designed and developed by EGGS