Home  > News  >  News Details
അരലക്ഷം രൂപ വിലക്കിഴിവോടെ സെഡ് 800
സ്വന്തം ലേഖകന്‍
Posted on: Wednesday, Jan 14, 2015   10.00 AM


കാവസാക്കിയുടെ നേക്കഡ് സ്ട്രീറ്റ് ബൈക്കായ സെഡ് 800 ന്റെ വില 50,000 രൂപ കുറച്ചു. പുതിയ വില 7.35 ലക്ഷം രൂപ ( പൂണെ ). നടപ്പ് സാമ്പത്തികവര്‍ഷം അവസാനിക്കുന്നതുവരെ, അതായത് മാര്‍ച്ച് 31 വരെ മാത്രമാണ് ഈ വിലക്കുറവ് ലഭ്യമാകുക. തായ്‍ലന്‍ഡില്‍ നിര്‍മിക്കുന്ന ബൈക്കാണിത്. യഥാര്‍ഥത്തില്‍ തായ്‍ലന്‍ഡില്‍ ലഭിച്ച വിലക്കിഴിവാണു കാവസാക്കി ഇന്ത്യയിലേക്കും വ്യാപിപ്പിച്ചത്. അതേസമയം കാവസാക്കി ശ്രേണിയിലെ മറ്റു മോഡലുകള്‍ നിമിക്കുന്നത് ജപ്പാനിലാണ്; അതുകൊണ്ടുതന്നെ ജപ്പാനില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന മോഡലുകള്‍ക്കൊന്നും വില കുറച്ചിട്ടില്ല.


സ്റ്റൈലിങ്ങില്‍ സെഡ് 1000 മായി കാര്യമായ സാമ്യം പുലര്‍ത്തുന്ന മോഡലാണ് സെഡ് 800. കാവസാക്കി ബൈക്കിന്റെ 806 സിസി, ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ , ലിക്വിഡ് കൂള്‍ഡ് എന്‍ജിന് 11.5 ബിഎച്ച്പിയാണ് കരുത്ത്. ആറ് സ്പീഡാണ് ഗീയര്‍ബോക്സ് . ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ‍, സുസൂക്കി ജിഎസ്ആര്‍ 750, ഡുക്കാറ്റി മോണ്‍സ്റ്റര്‍ 796 എന്നീ മോഡലുകളുമായാണ് കാവസാക്കി സെ‍ഡ് 800 മത്സരിക്കുന്നത്.




Related Stories





TOP
Designed and developed by EGGS