Home  > News  >  News Details
കാവസാക്കി വെസീസ് ഇന്ത്യയില്‍
സ്വന്തം ലേഖകന്‍
Posted on: Thursday, Nov 27, 2014   3:20 PM


ഒക്ടോബറില്‍ ഇന്റര്‍മോട്ട് മോട്ടോര്‍സൈക്കിള്‍ ഷോയില്‍ മുഖം കാണിച്ച പുതിയ കാവസാക്കി വെസീസ് ( Versys ) 1000 ഇന്ത്യയിലെത്തി. സുസൂക്കി വി സ്റ്റോം , ട്രയംഫ് ടൈഗര്‍ 800 എക്സ്‍സി എന്നിവയോടു മത്സരിക്കുന്ന കാവസാക്കി അഡ്വഞ്ചര്‍ ടൂറിങ് ബൈക്കിന് 12.90 ലക്ഷം രൂപയാണ് പുണെയിലെ എക്സ്‍ഷോറൂം വില. ഏഴ് ലക്ഷം രൂപ നല്‍കി ബൈക്ക് ബുക്ക് ചെയ്യാം.


കാവസാക്കി സെഡ് 1000 , നിന്‍ജ 1000 എന്നിവയ്ക്ക് ഉപയോഗിക്കുന്ന 118.4 ബിഎച്ച്പി - 102 എന്‍എം ശേഷിയുള്ള 1043 സിസി , ഫോര്‍ സ്ട്രോക്ക് , നാല് സിലിണ്ടര്‍ , ഫ്യുവല്‍ ഇഞ്ചക്ടഡ് എന്‍ജിനാണ് വെസീസ് 1000 നും. ആറ് സ്പീഡാണ് ഗീയര്‍ ബോക്സ്. മുന്നില്‍ തലകീഴായുള്ള ഫോര്‍ക്കും പിന്നില്‍ മോണോഷോക്കും അടങ്ങുന്നതാണ് സസ്പെന്‍ഷന്‍ സംവിധാനം. എബിഎസുള്ള ബൈക്കിന്റെ മുന്‍ ചക്രത്തിന് ട്വിന്‍ പെറ്റല്‍ ഡിസ്ക്കുകളും പിന്‍ ചക്രത്തിന് സിംഗിള്‍ ഡിസ്കും ഉപയോഗിക്കുന്നു. 249 കിലോഗ്രാമാണ് ഭാരം.




Related Stories





TOP

Car Bike








Designed and developed by EGGS