Home  > News  >  News Details
കാവസാക്കിയുടെ പുതിയ നേക്കഡ് ബൈക്കുകള്‍
സ്വന്തം ലേഖകന്‍
Posted on: Saturday, Oct 18, 2014   10:30 AM


പെര്‍ഫോമന്‍സ് ബൈക്ക് ആരാധകര്‍ അവേശപൂര്‍വം കാത്തിരുന്ന രണ്ട് കാവസാക്കി മോഡലുകള്‍ വിപണിയിലെത്തി. നേക്കഡ് സ്പോര്‍ട്സ് ബൈക്ക് വിഭാഗത്തില്‍ പെടുന്നവയാണ് സെഡ് 250 , ഇആര്‍ -6 എന്‍ എന്നീ പുതിയ മോഡലുകള്‍.


ഇന്ത്യയില്‍ കാവസാക്കിയുടെ ഏറ്റവും വില കുറഞ്ഞ മോഡലായ സെഡ് 250 ന് 249 സിസി , ഫോര്‍ സ്ട്രോക്ക് , ലിക്വിഡ് കൂള്‍ഡ് , ഇരട്ട സിലിണ്ടര്‍ , ഫ്യുവല്‍ ഇന്‍ജക്ടഡ് എന്‍ജിനാണ് കരുത്ത് പകരുന്നത്. 35.6 ബിഎച്ച്പി -21 എന്‍എം ആണ് എന്‍ജിന്റെ ശേഷി. ആറ് സ്പീഡാണ് ഗീയര്‍ ബോക്സ് .

മുമ്പ് വിപണിയിലുണ്ടായിരുന്ന കാവസാക്കി നിന്‍ജ 250 ന്റെ നേക്കഡ് പതിപ്പാണ് സെഡ് 250. കാഴ്ചയില്‍ കാവസാക്കി സെഡ് 800 ന്റെ വലുപ്പം കുറച്ച മോഡലെന്നു തോന്നും. പുതിയ നിന്‍ജ 300 ന്റെ തരമാണ് സെഡ് 250 ന്റെ ടെയ്ല്‍ പീസ് , എക്സോസ്റ്റ് , ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ , വൈ - സ്പോക്ക് അലോയ്സ് എന്നീ ഘടകങ്ങള്‍ . മുന്‍ ചക്രത്തിനും പിന്‍ ചക്രത്തിനും ഡിസ്ക് ബ്രേക്ക് ഉപയോഗിക്കുന്നു. ഡല്‍ഹി എക്സ്‍ഷോറൂം വില 2.99 ലക്ഷം രൂപ.


സുസൂക്കി ഈനാസുമ, കെടിഎം 390 ഡ്യൂക്ക് എന്നിവയുമായാണ് സെഡ് 250 മത്സരിക്കുക. എബിഎസ് ഓപ്ഷനായി പോലും നല്‍കിയിട്ടില്ലെന്നത് പോരായ്മയാണ്.
Kawasaki
നിന്‍ജ 650 ന്റെ നേക്കഡ് വേര്‍ഷനാണ് ഇആര്‍ 6 എന്‍ .71 ബിഎച്ച്പി - 64 എന്‍എം ശേഷിയുള്ള 649 സിസി , ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണിതിന്. ആറ് സ്പീഡ് ഗീയര്‍ബോക്സുള്ള ബൈക്കിന് പിന്നില്‍ മോണോഷോക്ക് സസ്പെന്‍ഷനാണ്. മുന്‍ ചക്രത്തിന് ഇരട്ട ഡിസ്ക് ബ്രേക്കും പിന്‍ ചക്രത്തിന് സിംഗിള്‍ ഡിസ്ക് ബ്രേക്കും ഉപയോഗിക്കുന്നു. വില 4.78 ലക്ഷം രൂപ.



Related Stories
TOP