Home  >  Special  >  Special Details
ചെറിയ എസ്‍യുവികള്‍
മധു മധുരത്തില്‍
Posted on: Wednesday, May 03, 2017   10:00 AM



ഹാച്ച്ബാക്കില്‍ നിന്ന് കൂടുതല്‍ ഉള്‍വിസ്താരവും സൗകര്യങ്ങളുമുള്ള വാഹനത്തിലേയ്ക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണ് സബ്കോംപാക്ട് എസ്‍യുവികള്‍ . ഹാച്ച്ബാക്കിനെപ്പോലെ നാലു മീറ്ററില്‍ താഴെയാണ് നീളം. അതുകൊണ്ടുതന്നെ കുറച്ച് സ്ഥലം മതി പാര്‍ക്ക്ചെയ്യാന്‍. മികച്ച ഇന്ധനക്ഷമതയുമുണ്ട്. എസ്‍യുവികളുടെ രൂപഭംഗിയും ഉയര്‍ന്ന സീറ്റിങ് പൊസിഷനുമാണ് മറ്റു മേന്മകള്‍. സബ് കോംപാക്ട് എസ്‍യുവി വിഭാഗത്തില്‍ ആറ് മോഡലുകള്‍ ലഭ്യമാണ്. അവയെ പരിചയപ്പെടാം.


1. ഫോഡ് ഇക്കോസ്പോര്‍ട്


സബ് കോംപാക്ട് എസ്‍യുവി വിപണിയില്‍ വിജയക്കൊടി പാറിച്ച മോഡല്‍. 2013 ജൂണില്‍ ഇന്ത്യയിലെത്തി. മാരുതി വിറ്റാര ബ്രെസയുടെ മുന്നേറ്റത്താല്‍ വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ ഇക്കോസ്പോര്‍ട്. നീളം 3,999 മിമീ. സമാന നീളമുള്ള മറ്റൊരു മോഡല്‍ ഹോണ്ട ഡബ്ല്യുആര്‍വിയാണ്.
Ford Ecosport 2017
വലിയ എസ്‍യുവി ഓടിക്കുന്ന പ്രതീതി നല്‍കാന്‍ ഇക്കോസ്പോര്‍ടിനു കഴിയുന്നു. 200 മിമീ ഉണ്ട് ഗ്രൗണ്ട് ക്ലിയറന്‍സ്.ആറ് എയര്‍ബാഗുകളുടെ സുരക്ഷയുണ്ട്.ഈ വിഭാഗത്തിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സും ഇക്കോസ്പോര്‍ടിനു സ്വന്തം.


മൂന്ന് എന്‍ജിന്‍ വകഭേദങ്ങള്‍ ഫോഡ് എസ്‍യുവിയ്ക്കുണ്ട്.


1.5 ലീറ്റര്‍ പെട്രോള്‍ -110 ബിഎച്ച്പി -140 എന്‍എം. 5 സ്പീഡ് മാന്വല്‍ / 6 സ്പീഡ് ഓട്ടോമാറ്റിക് .  മൈലേജ് : മാന്വല്‍-- 15.80 കിമീ/ ലീറ്റര്‍ , ഓട്ടോമാറ്റിക്- 15.60 കിമീ/ ലീറ്റര്‍ 


1.0 ലീറ്റര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍ - 123 ബിഎച്ച്പി -170 എന്‍എം. 5 സ്പീഡ് മാന്വല്‍ . മൈലേജ് 18.88 കിമീ/ ലീറ്റര്‍


1.5 ലീറ്റര്‍ ഡീസല്‍ - 99 ബിഎച്ച്പി -205 എന്‍എം. 5 സ്പീഡ് മാന്വല്‍ . മൈലേജ് 22.27 കിമീ/ ലീറ്റര്‍ .
Ford Ecosport 2017
കൊച്ചി എക്സ്‍ഷോറൂം വില


1.5 ലീറ്റര്‍ പെട്രോള്‍ : ആംബിയന്റ് -7.32 ലക്ഷം രൂപ,


ട്രെന്റ് -8.09 ലക്ഷം രൂപ,ടൈറ്റാനിയം -9.26 ലക്ഷം രൂപ, ടൈറ്റാനിയം ( ഓട്ടോമാറ്റിക്) -10.18 ലക്ഷം രൂപ.


1.0 ലീറ്റര്‍ പെട്രോള്‍ : ട്രെന്റ് പ്ലസ് -8.80 ലക്ഷം രൂപ,ടൈറ്റാനിയം പ്ലസ്-10.15 ലക്ഷം രൂപ.


1.5 ലീറ്റര്‍ ഡീസല്‍ : ആംബിയന്റ് -7.98 ലക്ഷം രൂപ,


ട്രെന്റ് -8.69 ലക്ഷം രൂപ,ട്രെന്റ് പ്ലസ് -9.10 ലക്ഷം രൂപ,ടൈറ്റാനിയം -9.87 ലക്ഷം രൂപ, ടൈറ്റാനിയം പ്ലസ് -10.45 ലക്ഷം രൂപ


 


2. മഹീന്ദ്ര ടിയുവി 300


പരമ്പരാഗത എസ്‍യുവി സങ്കല്‍പ്പങ്ങള്‍ക്കിണങ്ങും വിധമാണ് ടിയുവി 300 യുടെ രൂപകല്‍പ്പന. യുദ്ധ ടാങ്കിന്റെ രൂപത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ചതുകൊണ്ടുതന്നെ കരുത്തന്‍ ഭാവമുണ്ട്, ടിയുവിയ്ക്ക്. മഹീന്ദ്ര എസ്‍യുവികള്‍ക്ക് പൊതുവെയുള്ള ഭംഗിയുള്ള പരുക്കന്‍ രൂപവും നല്ല റോഡ് പ്രസന്‍സുമൊക്കെ ടിയുവി 300 യ്ക്ക് എതിരാളികളെക്കാള്‍ ആകര്‍ഷണീയത നല്‍കുന്നു. ജീപ്പ് പ്രേമമുള്ളവര്‍ക്ക് ഇതിന്റെ രൂപം ഏറെ ഇഷ്ടമാകും.
Mahindra TUV 300
2015 സെപ്റ്റംബറില്‍ വിപണിയിലെത്തി. ഏഴ് സീറ്റര്‍ ആണെന്നത് എതിരാളികളെ അപേക്ഷിച്ച് ടിയുവിയുടെ മേന്മയാണ്. സബ് കോപാക്ട് എസ്‍യുവി വിഭാഗത്തില്‍ ആദ്യമായി എഎംടി ഗീയര്‍ബോക്സ് ലഭ്യമാക്കുന്നു എന്ന സവിശേഷതയും ടിയുവി 300 യ്ക്കുണ്ട്. ഹൈറേഞ്ച് യാത്രകള്‍ ഉള്ളവര്‍ക്ക് ടിയുവി കൂടുതല്‍ ഇണങ്ങും.  മോശമായ റോഡുകളെയും അനായാസം കൈകാര്യം ചെയ്യാനും കൂടുതല്‍ ഭാരം വഹിക്കാനും കഴിയുന്ന ലാഡര്‍ ഫ്രെയിം ഷാസിയാണ് ടിയുവിയ്ക്ക്.
Mahindra TUV 300
രണ്ട് ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍ ടിയുവിയ്ക്കുണ്ട്.


1.5 ലീറ്റര്‍ ,മൂന്ന് സിലിണ്ടര്‍ , എംഹോക്ക് 80 ഡീസല്‍ - 84 ബിഎച്ച്പി -230 എന്‍എം. സ്പീഡ് മാന്വല്‍ / എഎംടി, മൈലേജ് മാന്വല്‍ - 18.49 കിമീ/ ലീറ്റര്‍ . എഎംടി -17.00 കിമീ/ ലീറ്റര്‍


1.5 ലീറ്റര്‍ , മൂന്ന് സിലിണ്ടര്‍ , എംഹോക്ക് 100 ഡീസല്‍ - 100 ബിഎച്ച്പി-240 എന്‍എം. അഞ്ച് സ്പീഡ് മാന്വല്‍ / അഞ്ച് സ്പീഡ് എഎംടി. മൈലേജ് 18.49 കിമീ / ലീറ്റര്‍ .
Mahindra TUV 300
കൊച്ചി എക്സ്‍ഷോറൂം വില:


1.5 ലീറ്റര്‍ എം ഹോക്ക് 80- ടി 4- 7.74 ലക്ഷം രൂപ, ടി4 പ്ലസ് -8.10 ലക്ഷം രൂപ, ടി 6- 8.41 ലക്ഷം രൂപ,ടി 6 പ്ലസ് -8.67 ലക്ഷം രൂപ,ടി 6 പ്ലസ് (എഎംടി) -9.42 ലക്ഷം രൂപ, ടി 8- 9.29 ലക്ഷം രൂപ,ടി8 (എഎംടി) -10.04 ലക്ഷം രൂപ.


1.5 ലീറ്റര്‍ എം ഹോക്ക് 100- ടി8 -9.37 ലക്ഷം രൂപ, ടി8 (എഎംടി)-10.12 ലക്ഷം രൂപ.


 


3. മഹീന്ദ്ര നുവോ സ്പോര്‍ട്


സബ് കോംപാക്ട് എസ്‍യുവി വിഭാഗത്തില്‍ മഹീന്ദ്രയുടെ ആദ്യ മോഡലായ ക്വാണ്ടോ 2012 ലാണ് വിപണിയിലെത്തിയത്. സൈലോയുടെ ചെറിയ പതിപ്പ് പോലെയുള്ള ക്വാണ്ടോയ്ക്ക് പക്ഷേ വിപണിയില്‍ വേണ്ടത്ര വിജയം നേടാനായില്ല. 2016 ഏപ്രിലില്‍ ക്വാണ്ടോ പരിഷ്കരിച്ച് മഹീന്ദ്ര പുറത്തിറക്കിയ മോഡലാണ് നുവോ സ്പോര്‍ട്. സ്കോര്‍പ്പിയോയുടെ പ്ലാറ്റ്ഫോമിലാണ് ഈ മോഡല്‍ നിര്‍മിച്ചിരിക്കുന്നത്. ഏഴ് സീറ്ററാണ്. ടിയുവി 300 ന്റെ മുകളിലാണ് നുവൊ സ്പോര്‍ടിന്റെ സ്ഥാനം.
Mahindra Nuvosport
1.5 ലീറ്റര്‍ , എംഹോക്ക് 100 ഡീസല്‍ എന്‍ജിന്‍ -100 ബിഎച്ച്പി -240 എന്‍എം . അഞ്ച് സ്പീഡ് മാന്വല്‍ , അഞ്ച് സ്പീഡ് എഎംടി. മൈലേജ്:  17.45 കിമീ / ലീറ്റര്‍ .
Mahindra Nuvosport
കൊച്ചി എക്സ്‍ഷോറൂം വില:


എന്‍ 4 -7.88 ലക്ഷം രൂപ, എല്‍4 പ്ലസ് -8.24 ലക്ഷം രൂപ,എന്‍ 6 -8.97 ലക്ഷം രൂപ, എന്‍ 8- 9.77 ലക്ഷം രൂപ, എന്‍ 6 (എഎംടി) -9.77 ലക്ഷം രൂപ, എന്‍8 (എഎംടി) -10.40 ലക്ഷം രൂപ


 


4. മാരുതി വിറ്റാര ബ്രെസ


ചെറു എസ്‍യുവി വിപണിയില്‍ ഏറ്റവും വില്‍പ്പനയുള്ള മോഡലാണ് വിറ്റാര ബ്രെസ. 2016 ജൂലൈയിലാണ് വിപണിയിലെത്തിയത്. ഒരു വര്‍ഷത്തില്‍ താഴെ കാലം കൊണ്ട് ഒരു ലക്ഷത്തിലേറെ വില്‍പ്പന നേടി.
Maruti Vitara Brezza
സുസൂക്കിയുടെ വലുപ്പം കൂടിയ എസ്‍യുവിയായ ഗ്രാന്‍ഡ് വിറ്റാരയുടെ ഡിസൈന്‍ ശൈലി വിറ്റാര ബ്രെസയില്‍ കാണാം. നാലു മീറ്ററില്‍ താഴെയാണ് നീളമെന്നു തോന്നിക്കാത്ത രൂപം. ഇക്കോസ്പോര്‍ടിനെക്കാള്‍ 25 മിമീ വീതി കൂടുതലുണ്ട് വിറ്റാര ബ്രെസയ്ക്ക്. അതേസമയം നീളം 4 മിമീയും ഉയരം 68 മിമീയും കുറവാണ്. ശരാശരി പെര്‍ഫോമന്‍സ് ഇഷ്ടപ്പെടുന്ന ഭൂരിപക്ഷം ഉപഭോക്താക്കളെ മുന്നില്‍ കണ്ടാണ് വിറ്റാര ബ്രെസയെ മാരുതി സുസൂക്കി ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇക്കോസ്പോര്‍ടിന്റേതുപോലെ ത്രില്ലടിപ്പിക്കുന്ന പെര്‍ഫോമന്‍സ് പ്രതീക്ഷിക്കരുത്.
Maruti Vitara Brezza
പെട്രോള്‍ എന്‍ജിന്‍ വകഭേദം വിറ്റാര ബ്രെസയ്ക്കില്ല.


1.3 ലീറ്റര്‍ ഡീസല്‍ - 89 ബിഎച്ച്പി -200 എന്‍എം. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്‍മിഷന്‍ . മൈലേജ് 24.30 കിമീ / ലീറ്റര്‍ .
Maruti Vitara Brezza
കൊച്ചി എക്സ്‍ഷോറൂം വില


എല്‍ഡിഐ -7.57 ലക്ഷം രൂപ, എല്‍ഡിഐ ഓപ്ഷന്‍ -7.70 ലക്ഷം രൂപ, വിഡിഐ -8.25 ലക്ഷം രൂപ, വിഡിഐ ഓപ്ഷന്‍ -8.38 ലക്ഷം രൂപ, സെഡ്‍ഡിഐ -9.03 ലക്ഷം രൂപ, സെഡ്‍ഡിഐ പ്ലസ് -9.99 ലക്ഷം രൂപ.


 


5 മഹീന്ദ്ര ബൊലറോ പവര്‍ പ്ലസ്


മഹീന്ദ്ര ബൊലേറോയുടെ ചെറിയ പതിപ്പ്. നീളം നാലുമീറ്ററില്‍ ഒതുക്കിയ ബൊലേറോ പവര്‍ പ്ലസ് 2016 സെപ്റ്റംബറിലാണ് വിപണിയിലെത്തിയത്. സാധാരണ ബൊലേറോയെ ബൊലേറോയെ അപേക്ഷിച്ച് 13 ശതമാനം അധിക കരുത്തും അഞ്ച് ശതമാനം അധിക ഇന്ധനക്ഷമതയും കുട്ടി ബൊലേറോയ്ക്കുണ്ട്.
Mahindra Bolero Power+
നീളം കുറഞ്ഞെങ്കിലും ഏഴ് സീറ്ററാണ് പുതിയ ബൊലേറോ. പഴയകാല എസ്‍യുവികളുടെ രൂപത്തോടു മമതയുള്ളവര്‍ക്ക് ബോലോറോ പവര്‍ പ്ലസ് ഇഷ്ടമാകും. സാധാരണ ബൊലേറോയെ അപേക്ഷിച്ച് വിലിയില്‍ ഒരു ലക്ഷം രൂപയുടെ കുറവുണ്ട്. എബിഎസും എയര്‍ബാഗും ഓപ്ഷനായി പോലും ലഭ്യമല്ലെന്നത് പോരായ്മ.
Mahindra Bolero Power+
1.5 ലീറ്റര്‍ ഡീസല്‍ , 70 ബിഎച്ച്പി -195 എന്‍എം. അഞ്ച് സ്പീഡ് മാന്വല്‍ . മൈലേജ് 16.50 കിമീ / ലീറ്റര്‍ .
Mahindra Bolero Power+
കൊച്ചി എക്സ്‍ഷോറൂം വില 


എല്‍എക്സ് - 6.68 ലക്ഷം രൂപ, എസ്‍എല്‍ഇ -7.02 ലക്ഷം രൂപ,എസ്എല്‍എക്സ് -7.68 ലക്ഷം രൂപ, സെഡ്എല്‍എക്സ് - 8.03 ലക്ഷം രൂപ.


 


6. ഹോണ്ട ഡബ്ല്യുആര്‍വി


ഹോണ്ട ജാസിന്റെ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച ഡബ്ല്യുആര്‍വിയാണ് ഈ വിഭാഗത്തില്‍ അവസാനമായി എത്തിയ മോഡല്‍ . 2017 മാര്‍ച്ചില്‍ വിപണിയിലെത്തി. ഈ വിഭാഗത്തില്‍ ഏറ്റവും വിശാലമായ ഇന്റീരിയറും മികച്ച ഫീച്ചറുകളുമുള്ള മോഡലാണ് ഡബ്ല്യുആര്‍വി. ഹോണ്ട ഒരു പ്രീമിയം ബ്രാന്‍ഡ് ആയതുകൊണ്ടുതന്നെ ഡബ്ല്യുആര്‍വിയ്ക്ക് എതിരാളികളെക്കാള്‍ അല്‍പ്പം വിലക്കൂടുതലാണ്.
Honda WR-V
സബ് കോംപാക്ട് എസ്‍യുവികളില്‍ ആദ്യമായി സണ്‍റൂഫ് ഡബ്ല്യുആര്‍വി നല്‍കുന്നുണ്ട്. പെര്‍ഫോമന്‍സിനെക്കാളേറെ സ്ഥലസൗകര്യത്തിനും ഫീച്ചറുകള്‍ക്കും പ്രാധാന്യം കൊടുക്കുന്നവര്‍ക്ക് ഡബ്ല്യുആര്‍വി ഇണങ്ങും. അടിസ്ഥാന വകഭേദത്തിനു തന്നെ ഇഷ്ടംപോലെ ഫീച്ചറുകളുണ്ട്.
Honda WR-V
പെട്രോള്‍ ,ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളുണ്ട്.


1.2 ലീറ്റര്‍ പെട്രോള്‍ -89 ബിഎച്ച്പി - 110 എന്‍എം.  അഞ്ച് സ്പീഡ് മാന്വല്‍ .  മൈലേജ് 17.50 കിമീ / ലീറ്റര്‍ .


1.5 ലീറ്റര്‍ ഡീസല്‍ -99 ബിഎച്ച്പി - 200 എന്‍എം. ആറ് സ്പീഡ് മാന്വല്‍  മൈലേജ് 25.50 കിമീ / ലീറ്റര്‍ .
Honda WR-V
കൊച്ചി എക്സ്‍ഷോറൂം വില


1.2 ലീറ്റര്‍ പെട്രോള്‍ : എസ് -7.90 ലക്ഷം രൂപ, വിഎക്സ്‍ -9.14ലക്ഷം രൂപ.


1.5 ലീറ്റര്‍ ഡീസല്‍ : എസ് -8.94 ലക്ഷം രൂപ, വിഎക്സ്‍ -10.15 ലക്ഷം രൂപ.



Related Stories







TOP

Designed and developed by EGGS