Home  >  Special  >  Special Details
ഇതാ എത്തി പറക്കും കാര്‍
അലന്‍ ഹാഷിം
Posted on: Wednesday, Feb 15, 2017   12:00 PM



ട്രാഫിക് ജാം ഒന്നും ഇനി പ്രശ്നമാക്കേണ്ട. ലോകത്തെ ആദ്യ പറക്കും കാര്‍ വിപണിയിലെത്തി. പാല്‍-വി (പഴ്സണല്‍ എയര്‍ ആന്‍ഡ് ലാന്‍ഡ് വെഹിക്കിള്‍ എന്ന് പൂര്‍ണ്ണരൂപം) എന്ന ഡച്ച് കമ്പനി നിര്‍മിച്ച ലിബര്‍ട്ടിയാണ് ആദ്യ പറക്കും കാറായി എത്തിയിരിക്കുന്നത് . ആകെ 90 എണ്ണമാണ് ഈ മോഡലിന്റെ ഉത്പാദനം. വില 3.78 കോടി രൂപ. ബുക്ക് ചെയ്യുന്നവര്‍ക്ക് 2018 അവസാനത്തോടെ പറക്കും കാര്‍ വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു.
Pal V Liberty
മൂന്നു ചക്രമുള്ള പാല്‍ - വി ലിബര്‍ട്ടി, ഗൈറോകോപ്റ്റര്‍ എന്ന ഗണത്തിലാണ് പെടുന്നത്. ഹെലികോപ്റ്ററിനെപ്പോലെ പിന്നിലും മുകളിലുമുള്ള പങ്കകള്‍ ഉപയോഗിച്ചാണ് പറക്കല്‍. എന്നാല്‍ ഹെലികോപ്റ്ററുകള്‍ ഉണ്ടാക്കുന്നത്ര ശബ്ദം ഇതിനില്ല. സാധാരണ അവസ്ഥയില്‍ നാല് മീറ്റര്‍ നീളവും 2 മീറ്റര്‍ വീതിയും 1.7 മീറ്റര്‍ ഉയരവുമാണ് ലിബര്‍ട്ടിയ്ക്കുള്ളത്. അതുകൊണ്ടുതന്നെ ഇത് സൂക്ഷിക്കാന്‍ കാറിന്റെ പാര്‍ക്കിങ് ഗാരേജ് മതി.


ചെറിയ റണ്‍വേ മതി പാല്‍ വി ലിബര്‍ട്ടിയ്ക്ക് പറക്കാന്‍ . കൃത്യമായി പറഞ്ഞാല്‍ 330 മീറ്റര്‍ നീളമുള്ള എയര്‍ സ്ട്രിപ്പാണ് ആവശ്യം. പരമാവധി 3,500 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കാന്‍ ലിബര്‍ട്ടിക്കു കഴിയും. തുടര്‍ച്ചയായി 4.3 മണിക്കൂര്‍ വരെ പറക്കാം.
Pal V Liberty
രണ്ട് എന്‍ജിനുകള്‍ ലിബര്‍ട്ടിയ്ക്കുണ്ട്. 99 ബിഎച്ച്പി പെട്രോള്‍ എന്‍ജിനാണ് റോഡിലൂടെയുള്ള ഓട്ടത്തിന്. പറക്കാന്‍ 197 ബിഎച്ച്പി ശേഷിയുള്ള എന്‍ജിന്‍ ഉപയോഗിക്കുന്നു. കാറിനെ ഡ്രൈവ് മോഡില്‍ നിന്ന് ഫ്ലൈ മോഡിലേയ്ക്കും തിരിച്ച് പഴയപോലെയാക്കുന്നതിനും അഞ്ച് മുതല്‍ 10 മിനിറ്റ് മതി. 


രണ്ട് പേര്‍ക്ക് യാത്രചെയ്യാവുന്ന പാല്‍ വി വണ്ണിന് റോഡില്‍ 160 കിമ/ മണിക്കൂര്‍ വേഗത്തിലും  ആകാശത്ത് മണിക്കൂറില്‍ 180 കിമീ വരെ വേഗത്തിലും‍ പോകാന്‍ ശേഷിയുണ്ട്. റോഡില്‍ ഒമ്പത് സെക്കന്‍ഡ് കൊണ്ട് 100 കിമീ വേഗമെടുക്കുന്ന വാഹനം നിരത്തില്‍ 10.97കിമീ / ലീറ്റര്‍ മൈലേജ് നല്‍കും. ഒരു മണിക്കൂര്‍ പറക്കാന്‍ വേണ്ടത് 26 ലീറ്റര്‍ പെട്രോള്‍‍. 




Related Stories







TOP

Designed and developed by EGGS