Home  >  Special  >  Special Details
ഡിസി രൂപകല്‍പ്പന ചെയ്ത ബുള്ളറ്റ്
മധു മധുരത്തില്‍
Posted on: Thursday, Jan 19, 2017   6:00 PM



ലോകപ്രശസ്ത ഇന്ത്യന്‍ വാഹന ഡിസൈനറായ ദിലീപ് ഛാബ്രിയ (ഡിസി ഡിസൈന്‍സ്) കാറുകളിലും എസ്‍യുവികളിലുമാണ് കസ്റ്റമൈസേഷന്‍ നടത്താറുള്ളത്. ഇപ്പോഴിതാ ബുള്ളറ്റിനെ ഉടച്ചുവാര്‍ത്തിരിക്കുകയാണ് ഡിസി.
DC Carbon shot
ഡിസി 2 എന്ന പുതിയ ഉപ ബ്രാന്‍ഡ് രൂപീകരിച്ചാണ് ഡിസി ബൈക്ക് കസ്റ്റമൈസേഷന്‍ ആരംഭിച്ചിരിക്കുന്നത്. കാര്‍ബണ്‍ ഷോട്ട് എന്നാണ് കസ്റ്റമൈസ് ചെയ്ത ക്ലാസിക് 350 യ്ക്ക് പേര്. കാര്‍ബണ്‍ ഫൈബര്‍ , സ്റ്റീല്‍ , മഗ്നീഷ്യം എന്നിവയില്‍ തീര്‍ത്ത ഘടകങ്ങളാണ് രൂപമാറ്റത്തിന് ഉപയോഗിക്കുന്നത്.
DC Carbon shot
വെള്ളത്തുള്ളിയുടെ ആകൃതിയിലാണ് ടാങ്ക്. ഇതിന് കാര്‍ബണ്‍ ഫൈബറില്‍ തീര്‍ത്ത കവര്‍ ഉപയോഗിക്കുന്നു. രൂപമാറ്റമുള്ള ഹെഡ്‍ലാംപ് എല്‍ഇഡി ടൈപ്പാണ്. സിലിണ്ടര്‍ ആകൃതിയിലുള്ളതാണ് മുന്നിലെ ഇന്‍ഡിക്കേറ്ററുകള്‍. മുന്തിയ ലെതര്‍ കൊണ്ട് പൊതിഞ്ഞ ഒറ്റ സീറ്റിനു പിന്നില്‍ എല്‍ഇഡി ബ്രേക്ക് ലൈറ്റും ഇന്‍ഡിക്കേറ്ററുകളും നല്‍കിയിരിക്കുന്നു. മഡ് ഗാര്‍ഡുകള്‍ കാര്‍ബണ്‍ ഫൈബര്‍ നിര്‍മിതമാണ്.
DC Carbon shot
ബാറ്ററിയുടെയും എയര്‍ഫില്‍ട്ടറിന്റെയും കവര്‍ വൃത്താകൃതിയിലാണ്. കാര്‍ബണ്‍ ഫൈബറും അലുമിനിയം ഉപയോഗിച്ചാണ് ഏറെ ഭംഗിയുള്ള ഈ കവറുകള്‍ നിര്‍മിച്ചിരിക്കുന്നത്. 
DC Carbon shot
സസ്പെന്‍ഷന്‍ , ഫ്രെയിം, ഹാന്‍ഡില്‍ബാര്‍ , വീല്‍ , ടയര്‍ , ഇന്‍സ്ട്രമെന്റേഷന്‍ , ബ്രേക്ക്, എന്‍ജിന്‍ എന്നിവയില്‍ യാതൊരുമാറ്റവും വരുത്തിയിട്ടില്ല. 76,000 രൂപയാണ് കസ്റ്റമൈസേഷനു ചെലവ്. ആകെ 5,000 ബുള്ളറ്റുകള്‍ക്ക് മാത്രമാണ് കാര്‍ബണ്‍ ഷോട്ട് കസ്റ്റമൈസേഷന്‍ കിറ്റ് ഡിസി ലഭ്യമാക്കുക.ഈ മാസം 25 ന് കാര്‍ബണ്‍ ഷോട്ട് കിറ്റിന് ബുക്കിങ് സ്വീകരിച്ചുതുടങ്ങും. 25,000 രൂപയാണ് ബുക്കിങ് ചാര്‍ജ്. വിതരണം ജൂണില്‍ തുടങ്ങും.



Related Stories







TOP

Designed and developed by EGGS