Home  >  Special  >  Special Details
കാര്‍ കമ്പനി ലോഗോകളുടെ പിന്നിലെ വിശേഷങ്ങള്‍
ഡോണ്‍ ഡൊമിനിക് കുര്യന്‍
Posted on: Wednesday, Jan 11, 2017   2:00 PMമിക്ക കമ്പനികളുടെയും ലോഗോയില്‍ ചില കാര്യങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ട്. വാഹനലോകത്തെ അത്തരത്തിലുള്ള ആറ് ലോഗോകള്‍ക്ക് പിന്നിലുള്ള വിശേഷങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.


1. ഹ്യുണ്ടായി
Hyundai Logo 


ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ലോഗോ പേരിലെ ആദ്യ അക്ഷരമായ എച്ച് മാത്രമാണെന്നു കരുതേണ്ട. ഉപഭോക്താവും കമ്പനി പ്രതിനിധിയും തമ്മില്‍ ഹസ്തദാനം നല്‍കുന്നതിന്റെ പ്രതീകമാണ് എച്ച്.


2. ഫോക്സ്‍വാഗന്‍
Volkswagen Logo 


ഫോക്സ് എന്നാല്‍ ജര്‍മന്‍ ഭാഷയില്‍ ജനം എന്നും വാഗന്‍ എന്നാല്‍ കാര്‍ എന്നുമാണ്. ഫോക്സ്‍വാഗന്‍ എന്നാല്‍ ജനങ്ങളുടെ കാര്‍ . പേരിലെ രണ്ടുവാക്കുകളുടെ വി, ഡബ്ല്യു എന്നീ ആദ്യാക്ഷരങ്ങളാണ് ലോഗോയിലുള്ളത്.


3. ടൊയോട്ട
Toyota Logo 


1989 ഒക്ടോബറിലാണ് ഇന്നു കാണുന്ന ടൊയോട്ട ലോഗോ ഉപയോഗിച്ചുതുടങ്ങിയത്. കമ്പനിയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ഇത്. ഈ ലോഗോ രൂപകല്‍പ്പന ചെയ്യാന്‍ അഞ്ച് വര്‍ഷമെടുത്തു. മൂന്ന് ദീര്‍ഘവൃത്തങ്ങള്‍ ചേര്‍ന്ന ലോഗോ നേരേ നടുവെ മുറിച്ചാല്‍ രണ്ട് തുല്യഭാഗങ്ങളായി മാറും. വലിയ ദീര്‍ഘ വൃത്തത്തിനുള്ളിലെ രണ്ട് ദീര്‍ഘവൃത്തങ്ങളിലെ വലുപ്പം കൂടിയത് ഉപഭോക്താവിന്റെ ഹൃദയത്തെയും വിലങ്ങനെയുള്ളത് കമ്പനിയുടെ ഹൃദയത്തെയും സൂചിപ്പിക്കുന്നു. ഈ വൃത്തങ്ങള്‍ തമ്മില്‍ കവിഞ്ഞ് കിടക്കുന്നത് കമ്പനിയും ഉപഭോക്താവും തമ്മില്‍ വച്ച് പുലര്‍ത്തുന്ന വിശ്വസ്തതയെയും പരസ്പരം പ്രയോജനം ചെയ്യുന്ന അടുപ്പത്തെയും സൂചിപ്പിക്കുന്നു. പരസ്പരം കവിഞ്ഞ് കിടക്കുന്ന ദീര്‍ഘവൃത്തങ്ങളെ ഒരുമിച്ച് നോക്കുമ്പോള്‍ ടൊയോട്ടയുടെ ആദ്യാക്ഷരമായ ടി പോലെയും തോന്നിക്കും.


4. ബിഎംഡബ്ല്യു
BMW Logo 


ബിഎംഡബ്ല്യുവിന്റെ വൃത്താകൃതിയിലുള്ള ലോഗോയിലുള്ളത് വിമാനത്തിന്റെ കറങ്ങുന്ന പ്രൊപ്പല്ലറാണ്. ലോഗോയിലെ നീല നിറം ആകാശത്തെ പ്രതിനിധാനം ചെയ്യുന്നു. എവിയേഷന്‍ മേഖലയില്‍ കമ്പനിയുടെ പഴയകാല ചരിത്രം സൂചിപ്പിക്കുന്നതാണ് ഈ ലോഗോ. രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മന്‍ സൈന്യത്തിനുവേണ്ടി എയര്‍ക്രാഫ്ട് എന്‍ജിനുകള്‍ നിര്‍മിച്ച് നല്‍കുന്നതില്‍ ബിഎംഡബ്ല്യു മുഖ്യപങ്ക് വഹിച്ചു.


ബിഎംഡബ്ല്യുവിന്റെ ജന്മനാടായ ബവേറിയ (ജര്‍മനി) യെ പ്രതിനിധീകരിക്കുന്നതാണ് ബിഎംഡബ്ല്യു ലോഗോ. ബവേറിയന്‍ പതാകയിലെ നീലയും വെളുപ്പും നിറങ്ങളാണ് ലോഗോയില്‍ ഉപയോഗിച്ചിരിക്കുന്നത്.


വിമാനത്തിന്റെ പ്രൊപ്പല്ലറിനെയാണ് ബിഎംഡബ്ല്യു ലോഗോ സൂചിപ്പിക്കുന്നതെന്ന തെറ്റിധാരണ നിലനില്‍ക്കുന്നുണ്ട്. 1929 ല്‍ പുറത്തുവന്ന കമ്പനി പരസ്യമാണ് ഇതിന് ആധാരം. കറങ്ങുന്ന പ്രൊപ്പല്ലറില്‍ ബിഎംഡബ്ല്യു എന്നു തെളിഞ്ഞ് വരുന്നതായാണ് പരസ്യത്തില്‍ കാണിച്ചിരുന്നത്. ഇത് ബിഎംഡബ്ല്യു ലോഗോയിലുള്ളത് പ്രൊപ്പല്ലറാണെന്ന തെറ്റിധാരണ പരത്തി.


5. മെഴ്‍സിഡീസ് ബെന്‍സ്
Mercedes Benz Logo 


മെഴ്‍സിഡീസ് ബെന്‍സിന്റെ സ്ഥാപകരിലൊരാളായ ഗോട്ട്‍ലിബ് ഡെയിംലര്‍ ഒരിക്കല്‍ തന്റെ ഭാര്യയ്ക്കയച്ച കാര്‍ഡില്‍ സ്വന്തം വീടിന്റെയും അതിനു മുകളില്‍ ഒരു നക്ഷത്രിന്റെയും പടം വരച്ച് ചേര്‍ത്തിരുന്നു. അതില്‍ അഭിവൃദ്ധിയുട ചിഹ്നമായ നക്ഷത്രം ഒരിക്കല്‍ നമ്മുടെ ഫാക്ടറിയ്ക്ക് മുകളിലും തെളിയുമെന്നും എഴുതിയിരുന്നു. പില്‍ക്കാലത്ത് ലോഗോ നിര്‍മിക്കുമ്പോള്‍ ഇക്കാര്യം മനസില്‍ വച്ചാണ് മൂന്ന് അഗ്രങ്ങളുള്ള നക്ഷത്രം ഉപയോഗിച്ചത്. കരയിലും വെള്ളത്തിലും വായുവിലും സഞ്ചരിക്കാനാവുന്ന മികച്ച വാഹനങ്ങള്‍ നിര്‍മിക്കണം എന്ന ഡെയിംലറിന്റെ ദര്‍ശശനത്തെ ആദരിച്ച് കൊണ്ടാണ് ഈ നക്ഷത്രത്തെ കമ്പനി ചിഹ്നമായി സ്വീകരിച്ചത്.


6. ഔഡി
Audi Logo 


നാല് കമ്പനികള്‍ ചേര്‍ന്നാണ് ഔഡി രൂപപ്പെട്ടത് എന്ന് സൂചിപ്പിക്കുന്നതാണ് നാല് വളയങ്ങളുള്ള ലോഗോ. ഡികെഡബ്ല്യു, ഹോര്‍ച്ച് , വാണ്ടറര്‍ , ഔഡി കമ്പനികള്‍ ചേര്‍ന്നാണ് ഔഡി ബ്രാന്‍ഡ് ഉണ്ടായത്.Related StoriesTOP