Home  >  Special  >  Special Details
ടൊയോട്ട കൊറോളയ്ക്ക് അമ്പതാം പിറന്നാള്‍
മധു മധുരത്തില്‍
Posted on: Friday, Oct 21, 2016   12:40 PM



ടൊയോട്ടയുടെ ജനപ്രിയ സെഡാനായ കൊറോളയ്ക്ക് അമ്പത് വയസ് തികഞ്ഞു. ഫോക്സ്‍വാഗനു ബീറ്റില്‍ പോലെയും ഫോഡിന് മോഡല്‍ ടിയും പോലെയും ടെയോട്ടയുടെ യശസ് വാനോളം ഉയര്‍ത്തിയ മോഡലാണ് കോറോള. 1966 ഒക്ടോബര്‍ 20 നായിരുന്നു ആദ്യ കൊറോള ജപ്പാന്‍ വിപണിയിലെത്തിയത്.


യൂറോപ്യന്‍ കാറുകളോട് കിടപിടിക്കുന്ന പെര്‍ഫോമന്‍സുള്ളതും എന്നാല്‍ ന്യായമായ വിലയുള്ളതുമായ അഞ്ച് സീറ്റര്‍ കാര്‍ എന്നു നിര്‍വചിക്കാവുന്നതായിരുന്നു ആദ്യ കൊറോള. 60 ബിഎച്ച്പി കരുത്തുള്ള 1077 സിസി, നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനുമായാണ് ഒന്നാം തലമുറ പുറത്തിറങ്ങിയത്. തുടക്കം മുതല്‍ തന്നെ ഏറെ വിശ്വാസ്യതയും ഇന്ധനക്ഷമതയുമുള്ള കാറായി പേരെടുക്കാന്‍ ടൊയോട്ട സെഡാനു കഴിഞ്ഞു.
Toyota Corolla First Generation
അഞ്ച് പതിറ്റാണ്ടിനിടെ കൊറോളയുടെ 11 തലമുറ പുറത്തിറങ്ങി. ഇതിനോടകം ലോകമൊട്ടാകെ 4.4 കോടിയിലേറെ കൊറോളകള്‍ വില്‍പ്പന നടന്നിട്ടുണ്ട്. ജപ്പാനില്‍ പിറവിയെടുത്ത കൊറോള നിലവില്‍ 13 രാജ്യങ്ങളില്‍ ഉത്‍പാദിപ്പിക്കുന്നുണ്ട്. 150 രാജ്യങ്ങളിലായി 13 ലക്ഷത്തിലേറെയാണ് പ്രതിവര്‍ഷ വില്‍പ്പന. ഇതുവരെ വിറ്റ കൊറോള കാറുകള്‍ ഒന്നിനു മുന്നില്‍ ഒന്നായി ചേര്‍ത്തുവച്ചാല്‍ ഭൂമിയ്ക്ക് ചുറ്റും 4.7 തവണ വലയം തീര്‍ക്കാനാവുമത്രേ. ഭൂലോകത്തെ ഏറ്റവും വില്‍പ്പനയുള്ള സെഡാന്‍ എന്ന ബഹുമതി കൊറോളയ്ക്കുണ്ട്.


കൊറോള ഇന്ത്യയില്‍


ഇന്ത്യയില്‍ 2003 ലാണ് കൊറോള എത്തിയത്. ഡി സെഗ്മെന്റ് സെഡാന്‍ വിപണിയില്‍ ഒന്നാമനായ കൊറോള ആള്‍ട്ടിസിന് അതുള്‍പ്പെടുന്ന സെഡാന്‍ വിഭാഗത്തില്‍ 42 ശതമാനം വിപണിവിഹിതമുണ്ട്. ഇന്ത്യയില്‍ ഇതിനോടകം ഒരു ലക്ഷത്തിലേറെ ഉപഭോക്താക്കളെ നേടാന്‍ കൊറോളയ്ക്ക് കഴിഞ്ഞു.
Toyota Corolla India
ഷെവര്‍ലെ ക്രൂസ് , സ്കോഡ ഒക്ടാവിയ , ഹ്യുണ്ടായി എലാന്‍ട്ര എന്നിവയാണ് കൊറോള ആള്‍ട്ടിസിന്റെ എതിരാളികള്‍ . 2014 മേയില്‍ അവതരിപ്പിച്ച പതിനൊന്നാം തലമുറ കൊറോളയാണ് ഇപ്പോള്‍ വിപണിയിലുള്ളത്. 


കൊറോളയുടെ നാള്‍വഴി


1966 സെപ്റ്റംബര്‍ ടൊയോട്ടയുടെ ടക്കോക്ക പ്ലാന്റില്‍ നിന്ന് ആദ്യ കൊറോള പുറത്തിറങ്ങി. രണ്ട് ഡോര്‍ സെഡാന്‍ മോഡലായിരുന്നു ഇത്.
Toyota Corolla First Generation 


1967 മേയ് നാല് ഡോര്‍ സെഡാനും വാനും പുറത്തിറങ്ങി


1970 മേയ് രണ്ടാം തലമുറ കൊറോള
Toyota Corolla Second Generation 


1974 ഏപ്രില്‍ മൂന്നാം തലമുറ കൊറോള
Toyota Corolla Third Generation 


1976 മേയ് വില്‍പ്പന 50 ലക്ഷം തികഞ്ഞു


1979 മാര്‍ച്ച് നാലാം തലമുറ കൊറോള
Toyota Corolla 4th Generation 


1983 മേയ് അഞ്ചാം തലമുറ കൊറോള
Toyota Corolla 5th Generation
1987 മേയ് ആറാം തലമുറ കൊറോള
Toyota Corolla 6th Generation 


1989 വില്‍പ്പന 1.5 കോടി തികഞ്ഞു


1991 ജൂണ്‍ ഏഴാം തലമുറ കൊറോള
Toyota Corolla 7th Generation 


1993 മാര്‍ച്ച് പാക്കിസ്ഥാനില്‍ കൊറോള ഉത്പാദനം തുടങ്ങി


1994 സെപ്റ്റംബര്‍ വില്‍പ്പന രണ്ട് കോടി തികഞ്ഞു


1995 മേയ് എട്ടാം തലമുറ കൊറോള
Toyota Corolla 8th Generation 


2000 ഓഗസ്റ്റ് ഒമ്പതാം തലമുറ കൊറോള , വില്‍പ്പന 2.5 കോടി തികഞ്ഞു
Toyota Corolla 9th Generation 


2003 ജനുവരി ഇന്ത്യയില്‍ കൊറോള ഉത്പാദനം തുടങ്ങി


2005 ഫെബ്രുവരി വില്‍പ്പന മൂന്ന് കോടി തികഞ്ഞു


2006 ഒക്ടോബര്‍ പത്താം തലമുറ കൊറോള
Toyota Corolla 10th Generation 


2009 മാര്‍ച്ച് വില്‍പ്പന 3.5 കോടി തികഞ്ഞു


2012 മേയ് പതിനൊന്നാം തലമുറ കൊറോള
Toyota Corolla 11th Generation 


2013 വില്‍പ്പന നാല് കോടി തികഞ്ഞു.



Related Stories







TOP

Designed and developed by EGGS