Home  >  Special  >  Special Details
ക്വിഡ് മോശമെന്ന് ഉപഭോക്താക്കള്‍
അലന്‍ ഹാഷിം
Posted on: Tuesday, Aug 02, 2016   12:00 PM



എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് വിപണിയില്‍ വന്‍ വിജയം നേടിക്കൊണ്ടിരിക്കുകയാണ് റെനോ ക്വിഡ്. എന്നാല്‍ ക്വിഡിനെ സ്വന്തമാക്കിയവര്‍ക്ക് അതിനെപ്പറ്റി പറയാന്‍ പരാതികളേയുള്ളൂ. വിവിധ ഉത്പന്നങ്ങളെപ്പറ്റിയുള്ള പരാതികള്‍ ഉപഭോക്താക്കള്‍ പങ്കുവയ്ക്കന്ന കണ്‍സ്യൂമര്‍ കംപ്ലെയിന്റ്സ് , കംപ്ലെയിന്റ് ബോര്‍ഡ് എന്നീ ഓണ്‍ലൈന്‍ കൂട്ടായ്മകളിലാണ് ക്വിഡിനെപ്പറ്റി നിരവധി ആക്ഷേപങ്ങള്‍ വന്നത്. ക്വിഡ് ആരും വാങ്ങരുതെന്ന് പല ക്വിഡ് ഉപഭോക്താക്കളും ഉപദേശിക്കുന്നു. ഫ്രഞ്ച് കമ്പനി റെനോയില്‍ നിന്ന് ഇങ്ങനൊരു ചതി പ്രതീക്ഷിച്ചില്ലെന്നാണ് പല ഉപഭോക്താക്കളും പറയുന്നത്.


ക്വിഡിനെപ്പറ്റിയുള്ള പ്രധാന പരാതികള്‍ ചുവടെ ചേര്‍ക്കുന്നു


1. കനത്ത മഴയത്ത് ഓടിക്കാന്‍ പറ്റില്ല


ക്വിഡിന് ഒരു വൈപ്പറേയുള്ളൂ. കനത്ത മഴയുള്ളപ്പോള്‍ വെള്ളം തുടച്ച് നീക്കി വേണ്ടപോലെ റോഡ് കാഴ്ച ഉറപ്പാക്കാന്‍ ഇതിനു കഴിവില്ല. കൂടാതെ മുന്‍സീറ്റിന്റെ താഴെ വെള്ളം അടിയുന്നുമുണ്ട്.


2. മൈലേജ് തീരെ കുറവ്


ലീറ്ററിന് 25.17 കിമീ മൈലേജാണ് ക്വിഡിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ കിട്ടുന്നതോ 12-16 കിമീ / ലീറ്റര്‍ .


3. എസി ഇട്ടാല്‍ വണ്ടി വലിക്കില്ല


എസി ഇടുമ്പോള്‍ എന്‍ജിന്‍ പിക്ക് അപ്പ് നന്നേ കുറയുന്നു. കൂടാതെ വല്ലാത്ത വിറയലും ശബ്ദക്കൂടുതലും അനുഭവപ്പെടും. എസി ഇട്ടില്ലെങ്കിലും കയറ്റം കയറാന്‍ ക്വിഡ് മടിയ്ക്കുമെന്ന് പല ഉടമകളും പറയുന്നു.



Related Stories







TOP


Car Bike








Designed and developed by EGGS