Home  >  Special  >  Special Details
അഞ്ച് ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഓട്ടോമാറ്റിക് കാറുകള്‍
മധു മധുരത്തില്‍
Posted on: Monday, Jun 27, 2016   3:00 PM



ഒച്ചിഴയുന്നതുപോലെയുള്ള സിറ്റി ട്രാഫിക്കില്‍ മാന്വല്‍ ട്രാന്‍സ്‍മിഷനുള്ള കാര്‍ ഓടിക്കുക ദുഷ്കരം തന്നെ. തുടര്‍ച്ചയായി ഗീയര്‍ മാറി കൈ കുഴയും. കാര്‍ ഓട്ടോമാറ്റിക്കായാല്‍ ആ വക പ്രശ്നമേയില്ല. ഗീയറും ക്ലച്ചുമൊക്കെ മറന്ന് സ്വസ്ഥമായി ഡ്രൈവ് ചെയ്യാം. ഓട്ടോമാറ്റിക്കില്‍ തന്നെ ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്‍മിഷനു (എഎംടി )ള്ള മോഡല്‍ വാങ്ങിയാല്‍ കൂടുതല്‍ നേട്ടമുണ്ട്. സാധാരണ ഓട്ടോമാറ്റിക് കാറുകളെ അപേക്ഷിച്ച് വിലക്കുറവുണ്ട്. മാന്വല്‍ ഗീയര്‍ബോക്സുള്ള കാറുകള്‍ക്കൊപ്പം മൈലേജും കുറഞ്ഞ പരിപാലനച്ചെലവും മറ്റു മികവുകള്‍ . മൂന്ന് ലക്ഷം രൂപയ്ക്കും അഞ്ച് ലക്ഷം രൂപയ്ക്കും ഇടയില്‍ വിലയുള്ള നാല് എഎംടി കാറുകള്‍ വിപണിയില്‍ ലഭ്യമാണ്. അവയെ പരിചയപ്പെടുത്തുകയാണിവിടെ.


1. ടാറ്റ നാനോ എഎംടി


വിപണിയില്‍ ലഭ്യമായതിലേയ്ക്കും വിലക്കുറവുള്ള ഓട്ടോമാറ്റിക് കാറാണ് നാനോ എഎംടി. നല്ല ക്യൂട്ട് ലുക്കുണ്ട്. ആവശ്യത്തിനു പൊക്കമുണ്ട്. ചുരുക്കത്തില്‍ യുവതലമുറയ്ക്ക് കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാന്‍ പറ്റുന്ന നല്ലൊരു ടാറ്റ കാറാണിത്.
Nano
37.5 ബിഎച്ച്പി -51 എന്‍എം ശേഷിയുള്ള 624 സിസി , രണ്ട് സിലിണ്ടര്‍ , എംപിഎഫ്ഐ പെട്രോള്‍ എന്‍ജിനാണ് നാനോയ്ക്ക്. അഞ്ച് സ്പീഡാണ് എഎംടി യൂണിറ്റ്. ലീറ്ററിന് 21.90 കിമീ മൈലേജ് എആര്‍എഐ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.


രണ്ട് വകഭേദങ്ങള്‍ നാനോ എഎംടിയ്ക്കുണ്ട്. കൊച്ചിയിലെ എക്സ്‍ഷോറൂം വില : എക്സ്‍എംഎ - 2.97 ലക്ഷം രൂപ, എക്സ്‍ടിഎ - 3.15 ലക്ഷം രൂപ.


2. മാരുതി ആള്‍ട്ടോ കെ 10 എജിഎസ്


ഓട്ടോ ഗീയര്‍ ഷിഫ്ട് എന്നാണ് എഎംടിയ്ക്ക് മാരുതി സുസൂക്കി നല്‍കിയിരിക്കുന്ന പേര്. വിപുലമായ സര്‍വീസ് ശൃംഖല , ഉയര്‍ന്ന റീസെയില്‍ വാല്യു എന്നിവയ്ക്ക്  കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുന്നുവെങ്കില്‍ ആള്‍ട്ടോ കെ 10 എജിഎസ് ആണ് നല്ല ചോയ്സ്. സാധാരണ ആള്‍ട്ടോ കെ 10 ന്റേതുപോലെ 67 ബിഎച്ച്പി -90 എന്‍എം ശേഷിയുള്ള ഒരു ലീറ്റര്‍ , കെ സീരീസ് പെട്രോള്‍ എന്‍ജിനാണ് എജിഎസ് വകഭേദത്തിനും. എആര്‍എഐ സാക്ഷ്യപ്പെടുത്തിയ മൈലേജ് 24.07 കിമീ / ലീറ്റര്‍ .
Alto
ആള്‍ട്ടോ കെ 10 ന് അടുത്തുതന്നെ പരിഷ്കരിച്ച പതിപ്പ് ഇറങ്ങാനിരിക്കുകയാണ്. ഈ വര്‍ഷം നവംബറോടെ നവീകരിച്ച ആള്‍ട്ടോ കെ 10 വിപണിയിലെത്തുമെന്നു പ്രതീക്ഷിക്കാം. രണ്ട് വകഭേദങ്ങളുണ്ട്. കൊച്ചി എക്സ്‍ഷോറൂം വില വിഎക്സ്‍ഐ - 4.23ലക്ഷം രൂപ, വിഎക്സ്‍ഐ ഓപ്ഷന്‍ - 4.29 ലക്ഷം രൂപ. ഓപ്ഷന്‍ വകഭേദത്തിന് ഡ്രൈവര്‍ എയര്‍ബാഗുണ്ട്.


3. മാരുതി വാഗണ്‍ ആര്‍എജിഎസ്


ഇന്ത്യയില്‍ ഏറ്റവും വില്‍പ്പനയുള്ള അഞ്ച് കാറുകളില്‍ ഒന്നാണ് വാഗണ്‍ ആര്‍ . അഞ്ച് പേര്‍ക്ക് സുഖകരമായി യാത്ര ചെയ്യാം. പ്രായമായവര്‍ക്ക് വണ്ടിയിലേയ്ക്കുള്ള കയറ്റവും ഇറക്കവും എളുപ്പമാക്കും വിധം ഉയര്‍ന്ന സീറ്റിങ് പൊസിഷനാണിതിന്. പിന്‍ സീറ്റ് മടക്കിയാല്‍ ഒരു വാന്‍ പോലെയാകും . ഇഷ്ടം പോലെ ലഗേജ് വയ്ക്കാം.
WagonR AMT
ആള്‍ട്ടോ കെ 10 ലെ അതേ എന്‍ജിനും എഎംടിയുമാണ് വാഗണ്‍ ആറിനും. രണ്ട് വകഭേദങ്ങളുണ്ട്. എക്സ്‍ഷോറൂം വില വിഎക്സ്‍ഐ - 4.99 ലക്ഷം രൂപ, വിഎക്സ്‍ഐ ഓപ്ഷന്‍ - 5.39 ലക്ഷം രൂപ. ഓപ്ഷന്‍ വകഭേദത്തിന് രണ്ട് എയര്‍ബാഗുകളും എബിഎസും ഉണ്ട്. മൈലേജ് - 20.51 കിമീ / ലീറ്റര്‍ .


4. മാരുതി സെലേറിയോ


ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ കാറാണ് സെലേറിയോ. സെലേറിയോ വില്‍പ്പനയുടെ 60 ശതമാനവും എഎംടി വകഭേദമാണ്.
Celerio
വാഗണ്‍ ആറിനെക്കാള്‍ വീതി , ബൂട്ട് സ്പേസ് , മൈലേജ് എന്നിവ സേലേറിയോയ്ക്ക് കൂടുതലുണ്ട്. എന്‍ജിന്‍ ആള്‍ട്ടോ കെ 10 , വാഗണ്‍ ആര്‍ മോഡലുകള്‍ക്ക് സമാനം. മൈലേജ് 23.10 കിമീ / ലീറ്റര്‍ . ആറ് വകഭേദങ്ങളുണ്ട്. ഓപ്ഷന്‍ വകഭേദത്തിന് രണ്ട് എയര്‍ബാഗുകള്‍ , എബിഎസ് എന്നിവ ലഭിക്കും.


കൊച്ചിയിലെ എക്സ്‍ഷോറൂം വില 


എല്‍എക്സ്‍ഐ -4.67 ലക്ഷം രൂപ


എല്‍എക്സ്‍ഐ ഓപ്ഷന്‍ -4.88 ലക്ഷം രൂപ


വിഎക്സ്‍ഐ - 4.98 ലക്ഷം രൂപ


വിഎക്സ്‍ഐ ഓപ്ഷന്‍ -5.19 ലക്ഷം രൂപ


സെഡ്എക്സ്‍ഐ - 5.29 ലക്ഷം രൂപ


സെഡ്എക്സ്‍ഐ ഓപ്ഷന്‍ -5.42 ലക്ഷം രൂപ.

ഇതോടൊപ്പം വായിക്കാം- ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്‍മിഷന്‍  



Related Stories







TOP