Home  >  Special  >  Special Details
ട്രെയിന്‍ കെട്ടിവലിക്കാനും ഡിസ്കവറി സ്പോര്‍ട്
അലന്‍ ഹാഷിം
Posted on: Friday, Jun 17, 2016   2:00 PM



നൂറ് ടണ്‍ ഭാരമുള്ള ട്രെയിന്‍ കോച്ചുകള്‍ കെട്ടിവലിച്ച് കരുത്ത് തെളിയിച്ചിരിക്കുകയാണ് ലാന്‍ഡ് റോവറിന്റെ ഡിസ്കവറി സ്പോര്‍ട് എന്ന ലക്ഷുറി എസ്‍യുവി. വടക്കന്‍ സ്വിറ്റ്സര്‍ലന്‍ഡിലെ റൈന്‍ പ്രവിശ്യയിലൂടെ മൂന്ന് ലക്ഷുറി ട്രെയിന്‍ കോച്ചുകളെ കെട്ടിവലിച്ച് 10 കിലോമീറ്റര്‍ ദൂരമാണ് ലാന്‍ഡ് റോവര്‍ ഡിസ്കവറി സ്പോര്‍ട് ഓടിയത്. ഈ മോഡലിന് കമ്പനി സാക്ഷ്യപ്പെടുത്തിയ പരമാവധി കെട്ടിവലി ഭാരം 2,500 കിലോഗ്രാമാണെന്നിരിക്കെയാണ് 108 ടണ്‍ ഭാരമുള്ള കോച്ചുകളെ കെട്ടിവലിച്ചത്.
Land Rover Discovery Sport
ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ രണ്ട് ലീറ്റര്‍ ഇന്‍ജീനിയം ഡീസല്‍ എന്‍ജിനാണ് ഡിസ്കവറി സ്പോര്‍ടിന് കരുത്തേകുന്നത്. 177.5 ബിഎച്ച്പി-430 എന്‍എം ആണ് എന്‍ജിന്‍ ശേഷി.വാഹനത്തിന്റെ എന്‍ജിനില്‍ യാതൊരു മാറ്റവും വരുത്താതെയാണ് ട്രെയിന്‍ കോച്ചുകള്‍ കെട്ടിവലിക്കാന്‍ ഉപയോഗിച്ചത്. റയില്‍ പാളത്തില്‍ ഓടാന്‍ ആവശ്യമായ റയില്‍ വീലുകള്‍ ഫിറ്റ് ചെയ്തതുമാത്രമാണ് മോഡിഫിക്കേഷന്‍ .
Land Rover Discovery Sport
ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗീയര്‍ബോക്സുള്ള ഡിസ്കവറി സ്പോര്‍ടിന്റെ ആള്‍ ടെറെയ്ന്‍ പ്രോഗ്രസ് കണ്‍ട്രോള്‍ (എടിപിസി)സിസ്റ്റമാണ് ടണ്‍ കണക്കിനു ഭാരം കെട്ടിവലിക്കാന്‍ സഹായകമായത്. കുറഞ്ഞ വേഗത്തിലുള്ള ക്രൂസ് കണ്‍ട്രോളാണ് എടിപിസി. മണിക്കൂറില്‍ രണ്ട് കിലോമീറ്റര്‍ മുതല്‍ 30 കിലോമീറ്റര്‍ വരെ വേഗം ഇതില്‍ സെറ്റ് ചെയ്യാം. 




Related Stories







TOP


Car Bike








Designed and developed by EGGS