Home  >  Reader's Corner  >  Reader's Corner Details
എന്റെ സ്വന്തം ആള്‍ട്ടോ 800
സ്വന്തം ലേഖകന്‍
Posted on: Sunday, May 10, 2015   10.00 AM



കൊച്ചിയിലെ ടോക് എച്ച് സ്കൂളിലെ ലൈബ്രേറിയനായ ആശ ശങ്കറിന്റെ വാഹനം മാരുതി ആള്‍ട്ടോ 800 ആണ്. മാരുതി 800 ഉപയോഗിച്ചകാലം മുതല്‍ മാരുതി ബ്രാന്‍ഡിനോടു തോന്നിയ ഇഷ്ടമാണ് ഈ മോഡല്‍ തിരഞ്ഞെടുക്കാന്‍ പ്രേരണയായതെന്ന് ആശ പറയുന്നു.


എന്തുകൊണ്ട് ആള്‍ട്ടോ 800 ?


കൊച്ചി നഗരത്തിലൂടെയുള്ള യാത്രകള്‍ക്ക് പറ്റിയൊരു കോംപാക്ട് കാറാണ് തേടിയത്. ബജറ്റും അത്ര കാര്യമായില്ല. ആള്‍ട്ടോ 800 , ഹ്യുണ്ടായി ഇയോണ്‍ മോഡലുകളെയാണ് ഷോര്‍ട്ട്‍ലിസ്റ്റ് ചെയ്തത്. ഇയോണിന്റെ രൂപഭംഗി മനസിനെ ഏറെ ആകര്‍ഷിച്ചു. എന്നാല്‍ മൈലേജ് , റീസെയില്‍ വാല്യു , പരിപാലച്ചെലവ് എന്നിവ പരിഗണിച്ചപ്പോള്‍ ആള്‍ട്ടോ 800 നായിരുന്നു കൂടുതല്‍ മാര്‍ക്ക്. മാരുതി ബ്രാന്‍ഡിനോടുള്ള ഇഷ്ടവും കൂടി ആയപ്പോള്‍ ആള്‍ട്ടോ തന്നെ മതിയെന്നു തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മാമംഗലം പോപ്പുലറില്‍ നിന്നാണ് ആള്‍ട്ടോ 800 എല്‍എക്സ്‍ഐ സ്വന്തമാക്കിയത്.


ആള്‍ട്ടോ 800 തൃപ്തി നല്‍കിയോ ?


എന്റെ ആള്‍ട്ടോ 800 ഇപ്പോള്‍ 10,000 കിമീ ഓടിയിട്ടുണ്ട്. മൂന്ന് സര്‍വീസുകളും കഴിഞ്ഞു. എല്ലാം കൊണ്ടും ഈ വാഹനം തൃപ്തി നല്‍കി. നല്ല തണുപ്പ് നല്‍കുന്നതാണ് എസി. മൈലേജും കൊള്ളാം. ലീറ്ററിന് 20 കിലോമീറ്ററിനടുത്ത് കിട്ടുന്നുണ്ട്. സര്‍വീസ് ചെലവുകളും അധികമില്ല. ചെറിയ കുടുംബങ്ങള്‍ക്ക് യോജിച്ച നല്ലൊരു സിറ്റി കാറാണ് ആള്‍ട്ടോ.


വണ്ടി ഓടിക്കുമ്പോള്‍ പാട്ട് കേള്‍ക്കാന്‍ താല്‍പ്പര്യമുള്ളതിനാല്‍ നല്ലൊരു സ്റ്റീരിയോ കാറില്‍ ഫിറ്റ് ചെയ്തു. മൊബൈല്‍ ചാര്‍ജിങ് യൂണിറ്റും ഘടിപ്പിച്ചു. എഎംടി ട്രാന്‍സ്മിഷനുമായി ആള്‍ട്ടോ കെ 10 പുറത്തിറങ്ങിയപ്പോള്‍ കാര്‍ വാങ്ങല്‍ അല്‍പ്പം വൈകിക്കേണ്ടതായിരുന്നു എന്നു തോന്നി. സിറ്റിയിലൂടെയുള്ള യാത്രകള്‍ക്ക് ഓട്ടോമാറ്റിക് കാറാണല്ലോ നല്ലത്.


പോരായ്മ ?


സൗന്ദര്യം കുറവാണെന്നതാണ് പ്രധാന പോരായ്മ. ആള്‍ട്ടോയ്ക്ക് രൂപഭംഗികൂടി നല്‍കാന്‍ മാരുതി സുസൂക്കി ശ്രമിച്ചിരുന്നെങ്കില്‍ എന്ന് ആശിക്കുന്നു.


അടുത്ത വാഹനം ?


അതും മാരുതിയുടെ തന്നെ വാങ്ങും. ഓട്ടോമാറ്റിക് ഗീയറും കൂടുതല്‍ കരുത്തുമുള്ള കാറാണ് പരിഗണിക്കുക. സെലേറിയോ എഎംടിയെ നോട്ടമുണ്ട്.



Related Stories







TOP