Home  >  Reader's Corner  >  Reader's Corner Details
ഫിഗോ കുഴപ്പക്കാരനല്ല
സ്വന്തം ലേഖകന്‍
Posted on: Thursday, Apr 09, 2015   10.00 AM



ഫിഗോ ഉപയോഗിച്ചതോടെ ഫോഡിനെപ്പറ്റിയുള്ള മുന്‍ധാരണകള്‍ പലതും മാറികിട്ടിയെന്ന് കോട്ടയം വെള്ളൂര്‍ സ്വദേശി റോജന്‍ കോളശ്ശേരില്‍. ആദ്യമുണ്ടായിരുന്ന ഫോഡ് ഐക്കണ്‍ നല്‍കിയ ദുരനുഭവം മറന്നുകൊണ്ടല്ല റോജന്‍ ഇതു പറയുന്നത്.


എന്തുകൊണ്ട് ഫിഗോ ?


ഫോഡിന്റെ ഐക്കണായിരുന്നു മുമ്പ് ഉപയോഗിച്ചിരുന്നത്. സ്പെയര്‍ പാര്‍ട്സുകളുടെ ഉയര്‍ന്ന വിലയും സര്‍വീസ് ചെലവുമെല്ലാം ഐക്കണിന്റെ ശാപമായിരുന്നു. ഇനി ഫോഡ് വാഹനം വാങ്ങില്ലെന്നു പോലും തീരുമാനിച്ചു.


പുതിയൊരു വാഹനം വാങ്ങണമെന്ന് ആലോചിച്ച കാലത്താണ് ഫിഗോ വിപണിയിലെത്തിയത്. കുറഞ്ഞ വിലയ്ക്ക് മെച്ചപ്പെട്ട ഫീച്ചേഴ്സ് നല്‍കുന്ന ഒരു മോഡല്‍ എന്ന നിലയ്ക്ക് ഫിഗോയോടു താല്‍പ്പര്യം തോന്നി. പക്ഷേ മെയ്‍ന്റനന്‍സ് ചെലവ് എങ്ങനെയുണ്ടെന്ന് അറിയില്ലല്ലോ. ഒടുവില്‍ ഒരു ഫിഗോ ഉടമയോടുതന്ന കാര്യങ്ങള്‍ അന്വേഷിച്ചു. ഫിഗോ കുഴപ്പക്കാരനല്ല എന്നു മനസിലായി. അങ്ങനെ 2011 നവംബറില്‍ ഫിഗോ ഡീസലിന്റെ ഫുള്‍ ഓപ്ഷന്‍ വേരിയന്റായ ടൈറ്റാനിയം അങ്ങനെ സ്വന്തമാക്കുകയായിരുന്നു. കോട്ടയത്തെ കൈരളി ഫോഡില്‍ നിന്നാണ് ഫിഗോ വാങ്ങിയത്.


സര്‍വീസിനെപ്പറ്റി ?


ഒരു സര്‍വീസിന് 5,000 രൂപയില്‍ താഴെ മാത്രമേ ചെലവു വരുന്നുള്ളൂ. നിലവില്‍ എന്റെ ഫിഗോ 29,000 കിമീ ഓടിയിട്ടുണ്ട്. മറ്റു അറ്റകുറ്റപ്പണികളൊന്നും വേണ്ടി വന്നിട്ടില്ല. സര്‍വീസ് സെന്ററിലെ അഡ്വൈസര്‍ നിര്‍ദ്ദേശങ്ങള്‍ക്കെല്ലാം ചെവി കൊടുത്താല്‍ സര്‍വീസ് ചെലവ് കൂടും. അതുകൊണ്ടുതന്നെ നമുക്ക് ബോധ്യപ്പെട്ട തകരാറുകള്‍ മാത്രം ചൂണ്ടികാട്ടി പരിഹാരം കാണുക.


മൈലേജ് ? 


ശരാശരി 18 കിമീ മൈലേജ് കിട്ടാറുണ്ട്. ദീര്‍ഘദൂര യാത്രകളില്‍ 22 -23 കിമീ കിട്ടും.


ഫിഗോയുടെ പോരായ്മ ?


ഓരോ ഡോറിനും പ്രത്യേകം ലോക്ക് സ്വിച്ച് നല്‍കിയിട്ടില്ലെന്നത് വലിയൊരു പോരായ്മയാണ്. അതുകൊണ്ടുതന്നെ കൂട്ടികള്‍ ഉള്ളിലെ ഹാന്‍ഡില്‍ വലിച്ച് ഡോര്‍ തുറന്ന് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ട്. പിന്നിലെ ഡോര്‍ ഗ്ലാസ് പകുതി വരെ മാത്രമേ താഴ്ത്താനാവൂ എന്നതു മറ്റൊരു കുറവ്.


ഇനിയൊരു വാഹനം?


അത് തീര്‍ച്ചയായും ഒരു എസ്‍യുവി ആയിരിക്കും. നിസാന്‍ ടെറാനോയോടു കൂടുതല്‍ താല്‍പ്പര്യമുണ്ട്.



Related Stories







TOP


Car Bike








Designed and developed by EGGS