Home  >  Reader's Corner  >  Reader's Corner Details
തകര്‍പ്പനാണ് ക്രൂസ്
സ്വന്തം ലേഖകന്‍
Posted on: Tuesday, Sep 30, 2014   11.30 PM



ചേര്‍ത്തലക്കാരനായ അഭിജിത്ത് മായിത്തറയ്ക്ക് തന്റെ വീട്ടിലെ വാഹനങ്ങളിലേറ്റവും പ്രിയപ്പെട്ടത് ഷെവര്‍ലെ ക്രൂസാണ്. ഉഗ്രന്‍ കരുത്തും പെര്‍ഫോമന്‍സുമാണ് ക്രൂസ് നല്‍കുന്നതെന്ന് അഭിജിത്ത് പറയുന്നു.


എന്തുകൊണ്ട് ക്രൂസ് ?


ക്രൂസിനെ കൂടാതെ സ്കോഡ ലോറ, ഫോക്സ്‍വാഗന്‍ ജെറ്റ എന്നീ മോഡലുകളും പരിഗണനയിലുണ്ടായിരുന്നു. കൂട്ടത്തിലേയ്ക്കം കരുത്തുള്ളത് ക്രൂസിനായതിനാല്‍ അതുതന്നെ വാങ്ങി. പിന്നെ കസ്റ്റമൈസ് ചെയ്യാനുള്ള ഒരുപാട് ഓപ്ഷനുകള്‍ ക്രൂസിനു കമ്പനി തന്നെ നല്‍കുന്നുമുണ്ട്. പെര്‍ഫോമന്‍സ് കിറ്റ് ഉപയോഗിച്ച് എന്‍ജിന്റെ കരുത്ത് കൂട്ടാനുമാകും. എന്റെ ക്രൂസിന്റെ കരുത്ത് റെഡ്റൂസ്റ്റര്‍ ട്യൂണിങ് ബോക്സ് ഉപയോഗിച്ച് 190 ബിഎച്ച്പി ആക്കിയിട്ടുണ്ട്.


ക്രൂസ് എങ്ങനെയുണ്ട് ?


2012 ഡിസംബറിലാണ് ക്രൂസ് സ്വന്തമാക്കിയത്. ഇതിനോടകം 40,000 കിമീ കാര്‍ ഓടിയിട്ടുണ്ട്. മികച്ച പെര്‍ഫോമന്‍സാണാണ് ക്രൂസിന്റേത്. ഡ്രൈവിങ് ആസ്വദിക്കാന്‍ പറ്റിയ കാര്‍ . മികച്ച നിയന്ത്രണവും ക്രൂസിനുണ്ട്. എല്ലാത്തരം യാത്രകള്‍ക്കും കൊള്ളാം. വിശാലമായ ഇന്റീരിയറിന് നല്ല ഗുണമേന്മയുമുണ്ട്. മൈലേജ് കുറവാണെന്നതാണ് പ്രധാന പോരായ്മ. എന്റെ ക്രൂസിന് 13 കിമീ / ലീറ്റര്‍ മൈലേജാണ് കിട്ടുന്നത്.


സര്‍വീസിനെപ്പറ്റി ?


സര്‍വീസ് ചെലവ് അല്‍പ്പം കൂടുതലാണെന്ന് പറയാതെ വയ്യ. മുപ്പതിനായിരം കിലോമീറ്റര്‍ കഴിഞ്ഞപ്പോഴുള്ള സര്‍വീസിന് 17,000 രൂപയിലേറെ കൊടുക്കേണ്ടിവന്നു.


ഇനി വാങ്ങാന്‍ ആഗ്രഹിക്കുന്ന കാര്‍ ?


ഔഡി എ  6 അല്ലെങ്കില്‍ ജാഗ്വാര്‍ എക്സ്‍എഫ് വാങ്ങണമെന്നാണ് ആഗ്രഹം.



Related Stories







TOP

Designed and developed by EGGS