Home  >  Reader's Corner  >  Reader's Corner Details
എന്റെ പജേരോ
രാജേഷ് കെ. നായര്‍
Posted on: Monday, Jun 30, 2014   6:30 PM



നിസാന്‍ മൈക്ര  ഫോഡ് ഫിയസ്റ്റ , ഫോക്സ്‍വാഗന്‍ ജെറ്റ , മാരുതി സ്വിഫ്ട് തുടങ്ങിയ പല മോഡലുകളും കൈവശമുണ്ടെങ്കിലും  ചേര്‍ത്തല സ്വദേശിയും യുവ ബിസിനസുകാരനുമായ  അമലിന്റെ പ്രിയ വാഹനം പജേരോ സ്പോര്‍ടാണ് .നഗര യാത്രയിലും  ദീര്‍ഘദൂര യാത്രയിലും പജേരോയില്‍ അമല്‍ പൂര്‍ണ്ണ തൃപ്തന്‍ .


എന്തുകൊണ്ട്  പജേരോ ?


ഒരു എസ്‍യുവി വാങ്ങാന്‍ ആലോചിച്ചപ്പോള്‍  തന്നെ പജേരോ  പരിഗണിച്ചിരുന്നു മുടക്കിനൊത്ത  മൂല്യമുള്ള വാഹനമാണത്. ഈ  വിലയ്ക്ക് ഇത്രയും ബലവത്തായതും യാത്രാസുഖവും നല്കുന്നതുമായ വേറെ എസ്‍യുവി ഇല്ലെന്ന് പറയാം . ഓട്ടോമാറ്റിക്  പജേരോ വാങ്ങണമെന്നായിരുന്നു ആഗ്രഹം. അതു ലഭ്യമല്ലാത്തതിനാല്‍ മാന്വല്‍ വകഭേദം വാങ്ങി.


പജേരോ എങ്ങനെയുണ്ട് ?


ഞാനും ഫാമിലിയും  പൂര്‍ണ്ണ  തൃപ്തരാണ്  പജേരോയില്‍ . ഒരു ഓഫ്‌ റോഡ്‌ വാഹനവും ഒപ്പം ഫാമിലി കാറുമാണ് പജേരോ . ഇന്റീരിയറിന്റെ ഗുണമേന്മ ഏറെ ഇഷ്ടമായി . ലഗേജ് സ്പേസും ലെഗ്  സ്പേസും ആവശ്യം പോലെയുണ്ട്. പെര്‍ഫോമന്‍സും കൊള്ളാം. നടുവേദനയോ  കാലു വേദനയോ കൂടാതെ ലോങ് ട്രിപ്പ് ആസ്വദിക്കാന്‍ പജേരോ അവസരമൊരുക്കുന്നു.


സര്‍വീസിനെക്കുറിച്ച് ?


കൊച്ചിയിലെ ജിയോ  മോട്ടോര്‍സില്‍  നിന്നാണ്  ഞാന്‍ വണ്ടി  വാങ്ങിയത് .എന്റെ പജേരോ അനിവേഴ്‍സറി എഡിഷന്‍ 15,000 കിലോമീറ്റര്‍ ഓടിക്കഴിഞ്ഞു . വണ്ടി വാങ്ങാന്‍ ചെന്നപ്പോള്‍ ലഭിച്ച മാന്യമായ ഇടപെടല്‍ തന്നെയാണ് വില്‍പ്പനാനന്തരസേവന വിഭാഗത്തില്‍ നിന്നും ലഭിച്ചത്. സര്‍വീസ്  മികച്ചതെന്നു പറയാം . മെയ്ന്റനന്‍സ് കോസ്റ്റിനെപ്പറ്റി ഒന്നും പറയാറായിട്ടില്ല.


പോരായ്മകള്‍ ?


മൈലേജ് അല്‍പ്പം കുറവാണെന്നതു മാത്രമാണ് ആകെ തോന്നിയ പോരായ്മ. പിന്നെ ഒരു പ്രീമിയം എസ്‍യുവിയില്‍ അധികം മൈലേജ് പ്രതീക്ഷിക്കാനുമാവില്ലല്ലോ.


സ്വപ്ന വാഹനം ഏതാണ് ?


സ്വപ്നവാഹനമായി പല മോഡലുകളും  ഉണ്ടെങ്ങിലും അടുത്ത കാലത്തായി മെഴ്‍സിഡീസ് ബെന്‍സ് ജിഎല്‍ ക്ലാസ് ഏറെ മോഹിപ്പിക്കുന്നു. സുഹൃത്തിന്റെ ജിഎല്‍ ക്ലാസ്സില്‍ കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലേയ്ക്കുള്ള യാത്രയ്ക്കുശേഷമാണ് ആ മോഹം മനസില്‍ വേരുറച്ചത്.



Related Stories







TOP


Car Bike








Designed and developed by EGGS