Home  >  Reader's Corner  >  Reader's Corner Details
ഇക്കോസ്പോര്‍ടിന്റെ ആരാധകന്‍
അലന്‍ ഹാഷിം
Posted on: Wednesday, Apr 23, 2014   12.30 PM



കൊച്ചിയിലെ പ്രമുഖ വാഹന അക്‌സസറീസ് ഷോപ്പായ ബിജ്റോണിക്‌സിന്റെ ഉടമ ബിജേഷിന്റെ എസ്‍യുവി മോഹത്തിന്റെ സാക്ഷാത്കാരമായിരുന്നു ഫോഡ് ഇക്കോസ്‌പോര്‍ട് . മാരുതി 800, ഫോഡ് ഐക്കണ്‍ ‍, ഹ്യുണ്ടായി ഐ 10 എന്നീ വാഹനങ്ങള്‍ ഉപയോഗിച്ചശേഷമാണ് ബിജേഷ് ഇക്കോസ്‌പോര്‍ട് സ്വന്തമാക്കിയത്.


ഇക്കോസ്‌പോര്‍ട് തിരഞ്ഞെടുക്കാന്‍ കാരണം ?


എസ്‍യുവി വാങ്ങണമെന്ന ആഗ്രഹം കുറെക്കാലമായി ഉണ്ടായിരുന്നു. ഇക്കോസ്പോര്‍ട് കണ്ടപ്പോള്‍ ഏറെ ഇഷ്ടമായി. ഇക്കോസ്‌പോര്‍ട്ടിന്റെ ഒരു ലിറ്റര്‍ ഇക്കോബൂസ്റ്റ് എന്‍ജിന്‍ നല്ല പെര്‍ഫോമന്‍സുള്ളതാണെന്ന് കേട്ടിരുന്നു. അതുകൊണ്ട് ആ എന്‍ജിനുള്ള മോഡല്‍ തന്നെ വാങ്ങാമെന്നു തീരുമാനിച്ചു. ചെറിയ യാത്രകളാണ് അധികവും എന്നതും പെട്രോള്‍ വകഭേദം തിരഞ്ഞെടുക്കാന്‍ കാരണമായി.


വണ്ടി എങ്ങനെയുണ്ട് ?


മികച്ച മിനി എസ് യുവിയാണ് ഇക്കോസ്‌പോര്‍ട്.  റെനോ ഡസ്റ്ററുമായി താരതമ്യപ്പെടുത്തുമ്പോള്‍ വില കൂറവുണ്ട്. എന്നാല്‍ ഫീച്ചറുകള്‍ അധികമുണ്ട്. ഹാച്ചബാക്ക് ഓടിക്കുന്ന ലാഘവത്തോടെ ഇക്കോസ്‌പോര്‍ട് കൊണ്ടുനടക്കാം. പാര്‍ക്കിങ്ങിന് അധികം സ്ഥലവും വേണ്ട. ഇന്റീരിയര്‍ ക്വാളിറ്റിയുള്ളതാണ്. അഞ്ച് പേര്‍ക്ക് സുഖമായി മടുപ്പില്ലാതെ യാത്ര ചെയ്യാം. ചുരുക്കത്തില്‍ ഇതുവരെ ഉപയോഗിച്ചതിലേയ്ക്കും ഇഷ്ടപെട്ട വാഹനമാണ് ഇക്കോസ്‌പോര്‍ട്ട്. കുടുംബാഗങ്ങള്‍ക്കും ഇതേ അഭിപ്രായം തന്നെ.


പോരായ്മകള്‍ ?


ഞാന്‍ വാങ്ങിയ ടോപ് എന്‍ഡ് വേരിയന്റില്‍ ഗ്രാബ് ഹാന്‍ഡിലുകളില്ല. പ്രായമായവര്‍ക്ക് വണ്ടിയില്‍ കയറാനും ഇറങ്ങാനും കെപ്പിടികള്‍ സഹായകമായിരുന്നു. കര്‍ട്ടന്‍ എയര്‍ബാഗുകളുള്ളതിനാലാണ് അവ ഒഴിവാക്കിയിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. പിന്നെ കമ്പനി പറയുന്നത്ര മൈലേജ് കിട്ടുന്നില്ല. ലീറ്ററിനു 18.90 കീമി ആണ് കമ്പനി പറയുന്നതെങ്കിലും എനിക്ക് 12 കിമീ ആണ് കിട്ടുന്നത്. അധികവും സിറ്റി യാത്രകളായതിനാലാവും അത്. മൈലേജ് കുറച്ചുകൂടി ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു എന്നു തോന്നാറുണ്ട്.


സര്‍വീസിനെപ്പറ്റി ?


എറണാകുളത്തെ മലയാളം ഫോഡില്‍ നിന്നാണ് വണ്ടി വാങ്ങിയത്. അവരുടെ വില്‍പ്പനാന്തരസേവനത്തില്‍ പൂര്‍ണ്ണ തൃപ്തനാണ്.


അടുത്ത വാഹനം ?


അതു തീരുമാനിച്ചിട്ടില്ല. ഇക്കോസ്‌പോര്‍ട്ടും ആറേഴ് വര്‍ഷം ഉപയോഗിച്ചശേഷം മാത്രമേ അടുത്ത വാഹനത്തെപ്പറ്റി ചിന്തിക്കൂ. അന്നു വിപണിയിലുള്ള നല്ലൊരു വാഹനം നോക്കി വാങ്ങിക്കും. അല്ലാതെ സ്വപ്‌ന വാഹനം എന്നൊന്നുമില്ല.



Related Stories







TOP

Designed and developed by EGGS