Home  >  Reader's Corner  >  Reader's Corner Details
മനം മയക്കും സിറ്റി
സ്വന്തം ലേഖകന്‍
Posted on: Tuesday, Jan 14, 2014   1:00 PMഉപയോഗിക്കും തോറും ഇഷ്ടം തോന്നിക്കുന്ന കാറാണ് ഹോണ്ട സിറ്റിയെന്ന് പ്രമുഖ വെബ്സൈറ്റായ യാഹു ഇന്ത്യയുടെ ഓട്ടോമൊബൈല്‍ ജേണലിസ്റ്റായ ക്ലിന്റ് തോമസ് പറയുന്നു. രണ്ടുവര്‍ഷത്തോളമായി സിറ്റിയുടെ കടുത്ത ആരാധകനാണ് ക്ലിന്റ് .


സിറ്റി തിരഞ്ഞെടുക്കാന്‍ കാരണം ?


ഫോഡ് ഐക്കണായിരുന്നു മുമ്പ് ഉപയോഗിച്ചിരുന്നത്. ഒരു അപ്ഗ്രഡേഷന്‍ വേണമെന്ന് ആഗ്രഹിച്ചപ്പോള്‍ ഡീസല്‍ കാറെങ്കില്‍ ഹ്യുണ്ടായി വെര്‍ണയും പെട്രോള്‍ എങ്കില്‍ ഹോണ്ട സിറ്റിയും എന്നു തന്നെ ഉറപ്പിച്ചു. ആദ്യം ഹ്യുണ്ടായി വെര്‍ണ ടെസ്റ്റ്ഡ്രൈവ് ചെയ്തു. നഗരയാത്രകളില്‍ വെര്‍ണ നല്ലതെങ്കിലും ഹൈവേയിലൂടെയുള്ള ഡ്രൈവിങ്ങില്‍ അതിന്റെ ഹാന്‍ഡ്‍ലിങ്ങിനെപ്പറ്റി അത്ര മതിപ്പ് തോന്നിയില്ല. അപ്പോള്‍ പിന്നെ ഡീസല്‍ കാര്‍ മോഹം ഉപേക്ഷിച്ചു. മനോഹരമായ മസ്കുലാര്‍ രൂപകല്‍പ്പനയുള്ള സിറ്റി തന്നെ വാങ്ങി. 2012 ഏപ്രിലില്‍ ബാംഗ്ലൂരിലെ വൈറ്റ് ഫീല്‍ഡ് ഹോണ്ടയില്‍ നിന്നാണ് സിറ്റിയെ സ്വന്തമാക്കിയത്.


എങ്ങനെയുണ്ട് സിറ്റി ?


മൈലേജ് , പെര്‍ഫോമന്‍സ് , സ്ഥലസൗകര്യം, സുരക്ഷ എന്നിവയിലെല്ലാം ഒരു പോലെ സംതൃപ്തി നല്‍കുന്ന കാറാണ് സിറ്റി. സിറ്റിയ്ക്ക് മൈലേജില്ല എന്നാരെങ്കിലും പറഞ്ഞാല്‍ ഞാന്‍ നിഷേധിക്കും. മര്യാദയ്ക്ക് ഉപയോഗിച്ചാല്‍ മികച്ച മൈലേജ് നല്‍കുന്നതാണ് സിറ്റിയുടെ എന്‍ജിന്‍ . എസി ഇട്ട് ഹൈവേയില്‍ 18 -20 കിമീ മൈലേജ് കിട്ടുന്നുണ്ട്. ബാംഗ്ലൂര്‍ നഗരത്തിലെ തിരക്കുപിടിച്ച റോഡുകളില്‍ പോലും 13 - 14 കിമീ / ലീറ്റര്‍ മൈലേജുണ്ട്. അതുകൊണ്ടുതന്നെ ലോങ് ട്രിപ്പ് പോകുമ്പോഴും പെട്രോള്‍ വണ്ടിയാണെന്നോര്‍ത്ത് ഖേദിക്കേണ്ടിവന്നിട്ടില്ല.


അഞ്ചു പേര്‍ക്ക് ഏറ്റവും സുഖകരമായി ദീര്‍ഘദൂര നടത്താനാവും സിറ്റിയില്‍ . അത്രയും പേരുടെയും ലഗേജ് വയ്ക്കാന്‍ മാത്രമുണ്ട് ബൂട്ട് സ്പേസ്. യാത്രാക്ഷീണം തീരെ അനുഭവപ്പെടില്ല. എന്‍ജിന്റെ സ്മൂത്ത് നെസും പെര്‍ഫോമന്‍സും അഭിനന്ദനീയമാണ്. ഹൈവേ യാത്രയില്‍ എന്‍ജിന്‍ ശബ്ദം ഉള്ളില്‍ അറിയാനില്ല. ഒരു ഇലക്ട്രിക് കാറിനെപ്പോലെ നിശബ്ദമാണത്. പെര്‍ഫോമന്‍സിനൊപ്പം മികച്ച ഹാന്‍ഡ്‍ലിങ്ങുമുണ്ട്. മണിക്കൂറില്‍ 160 കിമീ വരെ വേഗത്തില്‍ പോയപ്പോഴും സിറ്റിയ്ക്ക് അപാര നിയന്ത്രണമുണ്ട്.


സര്‍വീസിനെപ്പറ്റി ?


മാരുതി സുസൂക്കിയെക്കാള്‍ മികച്ചതാണ് ഹോണ്ടയുടെ സര്‍വീസ്. പരിപാലനച്ചെലവ് തീര്‍ത്ത് കുറവാണ് സിറ്റിയ്ക്കെന്നു പറയാം. പതിനയ്യായിരം കിലോമീറ്ററിനുള്ളില്‍ നടന്ന എന്‍ജിന്‍ ഓയില്‍ മാറിയുള്ള ഫ്രീ സര്‍വീസുകള്‍ക്ക് 1,500 രൂപ വീതം മാത്രമായിരുന്നു ചെലവ്. അടുത്തിടെ 20,000 കിമീ പൂര്‍ത്തിയായപ്പോഴുള്ള പെയ്ഡ് സര്‍വീസിനു പോലും 6,000 രൂപയേ ചെലവു വന്നുള്ളൂ. ബി സെഗ്മെന്റ് ഹാച്ച്ബാക്കിനു പോലും ഇതില്‍ കൂടുതല്‍ നല്‍കേണ്ടി വരും.


പോരായ്മകള്‍ ?


ഗട്ടര്‍ നിറഞ്ഞ റോഡില്‍ സസ്പെന്‍ഷന്‍ ശബ്ദം ഉള്ളില്‍ കടക്കുന്നത് അലോസരമാണ്. പിന്നെ വലിയ ഹമ്പുകളും മറ്റും കടക്കുമ്പോള്‍ അല്‍പ്പം കൂടുതല്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം എക്സോസ്റ്റ് ഉരയാന്‍ ഇടയാകും. ഡാഷ്ബോര്‍ഡിന്റെ മേല്‍ഭാഗം കറുപ്പ് നിറത്തിലാണെങ്കിലും അത് സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നുണ്ട്. കനത്ത വെയിലുള്ളപ്പോള്‍ കണ്ണിന് അത് അസ്വസ്തതയുണ്ടാക്കും.


അടുത്ത വാഹനം ?


അടുത്ത കാലത്തൊന്നും പുതിയ വാഹനം വാങ്ങാന്‍ പദ്ധതിയില്ല. എസ്‍യുവികളോട് താല്‍പ്പര്യമുണ്ടെങ്കിലും എനിക്ക് അധികവും സിറ്റിയാത്രകളായതിനാല്‍ അവയത്ര അനുയോജ്യമല്ല. അതുകൊണ്ടുതന്നെ ജര്‍മന്‍ നിര്‍മിത ലക്ഷുറി കാറായിരിക്കും ഇനി പരിഗണിക്കുക.Related StoriesTOP