Home  >  Xtreme Machine  >   Xtreme Machine Details
ഒരിക്കലും മറിയാത്ത ബിഎംഡബ്ല്യു മോട്ടോര്‍സൈക്കിള്‍
മധു മധുരത്തില്‍
Posted on: Thursday, Oct 13, 2016   10:00 AM



ഹെല്‍മെറ്റ് വയ്ക്കാതെ ഓടിക്കാവുന്ന, ഒരിക്കലും മറിയാത്ത ബൈക്ക്. ഇത് ബിഎംഡബ്ല്യു മോട്ടോറാഡ് അവതരിപ്പിച്ച വിഷന്‍ നെക്സ്റ്റ് 100 കണ്‍സപ്റ്റ്. ലോസ് ആഞ്ചലസില്‍ ഒക്ടോബര്‍ 11 ന് സംഘടിപ്പിച്ച ചടങ്ങിലാണ് ഈ കണ്‍സപ്റ്റ് മോട്ടോര്‍സൈക്കിളിനെ കമ്പനി അവതരിപ്പിച്ചത്.
Vision Next 100 concept motorcycle
1932 ല്‍ ബിഎംഡബ്ല്യു ആദ്യമായി പുറത്തിറക്കിയ മോട്ടോര്‍സൈക്കിളായ ആര്‍ 32 ന്റെ അടിസ്ഥാന രൂപഘടനയാണ് കണ്‍സപ്റ്റിനും. എന്നാല്‍ ഫ്രെയിമും എന്‍ജിന്‍ഭാഗങ്ങളുമൊന്നും വേര്‍തിരിച്ചു കാണാനാകില്ല. ടയറുകള്‍ ഒഴികെയുള്ള ഭാഗം ഒറ്റ ഘടകമായി നിര്‍മിച്ചിരിക്കുന്നു. ബൈക്കിലെ ബിഎംഡബ്ല്യു ലോഗോ കണ്ടല്ലോ അല്ലേ. ഇത് ബൈക്ക് ഓടുമ്പോള്‍ പ്രകാശിക്കും.
Vision Next 100 concept motorcycle
ജിംനാസ്റ്റിക് താരങ്ങളുടെ പോലെ മെയ്‍വഴക്കമുണ്ട് ഫ്രെയിമിന്. ഫ്ലെക്സ് ഫ്രെയിം എന്നാണ് ബിഎംഡബ്ല്യു ഇതിനെ വിളിക്കുന്നത്.ഹാന്‍ഡില്‍ ബാര്‍ തിരിക്കുമ്പോള്‍ ഫ്രെയിം അപ്പാടെ അതനുസരിച്ച് ക്രമീകരിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ മികച്ച നിയന്ത്രണത്തോടെ വളവുകള്‍ തിരിക്കാം. വേഗം കുറവുള്ളപ്പോള്‍ ഹാന്‍ഡില്‍ ബാറിനു കട്ടിക്കുറവായിരിക്കും. എന്നാല്‍ വേഗം കൂടുമ്പോള്‍ അത് ഏറെ കട്ടിയുള്ളതാകും.
Vision Next 100 concept motorcycle
ഫ്രെയിമിന്റെ നടുക്കുള്ള ത്രികോണഭാഗവും പഴമയുടെ ഓര്‍മ്മപ്പെടുത്തലാണ്. ബിഎംഡബ്ല്യു ബോക്സര്‍ എന്‍ജിന് ഇതേ ആകൃതിയായിരുന്നു. എന്നാല്‍ വിഷന്‍ നെക്സ്റ്റ് 100 ന് പെട്രോള്‍ എന്‍ജിനല്ല, ഇലക്ട്രിക് മോട്ടോറാണ് കരുത്തേകുന്നത്. ത്രികോണാകൃതിയിലുള്ള പവര്‍ യൂണിറ്റിന്റെ ബാഹ്യരൂപത്തില്‍ സാഹചര്യത്തിനനുസരിച്ച് വ്യത്യാസമുണ്ടാകും. ബൈക്ക് വെറുതെയിരിക്കുമ്പോള്‍ ഈ യൂണിറ്റ് ചെറുതായി കാണപ്പെടും. ഓടുമ്പോള്‍ ഇതിന്റെ ബാഹ്യഭാഗം ചിറകുകള്‍ വിടര്‍ത്തുംപോലെ പുറത്തേയ്ക്ക് വികസിക്കും. ഇത് എയ്റോഡൈനാമിക്സ് ( വായുപ്രതിരോധം കുറയ്ക്കാനുള്ള കഴിവ്) മെച്ചപ്പെടുത്തുന്നു.
Vision Next 100 concept motorcycle
സ്വയം ബാലന്‍സ് ചെയ്യാനുള്ള കഴിവ് ബിഎംഡബ്ല്യു കണ്‍സപ്റ്റ് മോട്ടോര്‍സൈക്കിളിനുണ്ട്. സ്റ്റാന്‍ഡ് കൂടാതെ തന്നെ വണ്ടി നേരെ നില്‍ക്കും. ഓടിക്കുന്നതിനിടയിലും ബൈക്ക് മറിയുമോ എന്ന ആശങ്ക വേണ്ട.
Vision Next 100 concept motorcycle
കണ്ണട പോലെ വയ്ക്കാവുന്ന വൈസറിലാണ് വാഹനസംബന്ധമായ വിവരങ്ങളും നാവിഗേഷനുമൊക്കെ തെളിയുക. കാറ്റില്‍ നിന്നും പൊടിയില്‍ നിന്നും കണ്ണുകള്‍ക്കു സംരക്ഷണം നല്‍കാനും ഇതു സഹായിക്കുന്നു.





Related Stories







TOP


Car Bike








Designed and developed by EGGS