Home  >  Xtreme Machine  >   Xtreme Machine Details
ഭാവിയിലെ റോള്‍സ് റോയ്സ് കാര്‍
അലന്‍ ഹാഷിം
Posted on: Friday, Jun 17, 2016   12:00 PM



ഭാവിയിലെ റോള്‍സ് റോയ്സ് കാര്‍ എങ്ങനെയിരിക്കും എന്നറിയണമെന്നുണ്ടോ? എങ്കിലിതാ കണ്‍നിറച്ചു കണ്ടോളൂ - റോള്‍സ് റോയ്സിന്റെ വിഷന്‍ നെക്സ്‍റ്റ് 100 കണ്‍സപ്റ്റ് മോഡല്‍. 103 ഇഎക്സ് എന്നാണ് കണ്‍സപ്റ്റിന്റെ കോഡ് നാമം.
Rolls-Royce VISION NEXT 100
ഭാരം കുറഞ്ഞതും എന്നാല്‍ ബലവത്തായതുമായ വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച ബോഡിയുള്ള വിഷന്‍ നെക്സ്‍റ്റ് 100 സ്വയം ഓടുന്ന കാര്‍ ആണ്. ഉയര്‍ന്ന പ്രകടനക്ഷമതയുള്ള ഇലക്ട്രിക് മോട്ടോറുകളാണ് ഈ കാറിന് കരുത്തേകുന്നത്. 28 ഇഞ്ച് വലുപ്പമുള്ള വീലുകള്‍ 65 അലുമിനിയം കഷ്‌ണങ്ങള്‍ ചേര്‍ത്ത് മനുഷ്യകരങ്ങളാല്‍ നിര്‍മിച്ചിരിക്കുന്നു.
Rolls-Royce VISION NEXT 100
സ്വയം ഓടുന്ന കാര്‍ ആയതുകൊണ്ടുതന്നെ ഡ്രൈവര്‍ സീറ്റോ സ്റ്റിയറിങ് വീലോ പെഡലുകളോ ഒന്നും ഈ കാറിനില്ല. ഡാഷ്ബോര്‍ഡിലുള്ള സുതാര്യമായ ഒഎല്‍ഇഡി ഡിസ്പ്ലേയിലടെയാണ് വാഹനത്തിന്റെ നിയന്ത്രണം. സംസാരത്തിലൂടെ കാറിനെ നിയന്ത്രിക്കാം. പട്ട് കൊണ്ടുള്ളതാണ് അപ്ഹോള്‍സ്റ്ററി. ഒറ്റ ഡോറുള്ള കാറിന്റെ ഇന്റീരിയറില്‍ രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന വിധമാണ് സീറ്റ് ക്രമീകരണം.
Rolls-Royce VISION NEXT 100
5.9 മീറ്റര്‍ നീളമുള്ള കൂപ്പെ രൂപമുള്ള കണ്‍സപ്റ്റിന്റെ വീലുകളുടെ നേര്‍പകുതി വരെ മറച്ച നിലയിലാണ്. റൂഫ് മുഴുവനായി ഉയര്‍ത്താം. അതുകൊണ്ടുതന്നെ കാറിലേയ്ക്ക് നടന്നു കയറാം. മുന്‍ വീലിനു പിന്നിലായി സ്യൂട്ട് കെയ്സുകള്‍ വയ്ക്കാനുള്ള സ്റ്റോറേജ് സ്ഥലം നല്‍കിയിരിക്കുന്നു. ഡോര്‍ തുറക്കുമ്പോള്‍ ചുവപ്പ് പരവതാനി വിരിച്ചതുപോലെ നിലത്ത് ചുവപ്പ് പ്രകാശം പരക്കും. കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഫോട്ടോ ഗ്യാലറി




Related Stories







TOP