Home  >  Xtreme Machine  >   Xtreme Machine Details
ചലിക്കുന്ന ഉരുക്ക് കോട്ട
അലന്‍ ഹാഷിം
Posted on: Friday, May 22, 2015   12:00 PM



ഏറെ പണവും പ്രശസ്തിയും അധികാരവും ഒക്കെ  ഉള്ളവര്‍ക്ക് ശത്രുക്കള്‍ ഏറെയുണ്ടാവുക സ്വഭാവികം. അതുകൊണ്ടുതന്നെ അവരുടെ സ്വൈര്യസഞ്ചാരത്തിന് അതീവ സുരക്ഷയുള്ള വാഹനങ്ങള്‍ തന്നെ വേണം. ഇത്തരം വിലയേറിയ മനുഷ്യര്‍ക്കായി മെഴ്‍സിഡീസ് ബെന്‍സ് പുറത്തിറക്കിയ വാഹനമാണ് എസ് ഗാര്‍ഡ്. ഇന്ത്യന്‍ വിപണിയിലെത്തിയ ഈ മോഡലിന്റെ വില കേട്ടാല്‍ ഞെട്ടും , 8.90 കോടി രൂപ (എക്സ് ഷോറൂം ഡല്‍ഹി).
S Guard
ആഡംബരത്തിന്റെ മാത്രമല്ല , സുരക്ഷയുടെയും അവസാനവാക്കെന്നു വിശേഷിപ്പിക്കാം, എസ് ഗാര്‍ഡിനെ. അത്യന്തം വിപുലമായ സുരക്ഷാസ്‍ജ്ജീകരണങ്ങള്‍ ഈ ഹൈ സെക്യൂരിറ്റി കാറിലുണ്ട്. ബോഡി പൂര്‍ണ്ണമായും ബുളളറ്റ് പ്രൂഫ് ആണെന്ന് പറയേണ്ടതില്ലല്ലോ. എകെ 47 നിന്നുളള വെടിയുണ്ടയോ, എന്തിന് ഗ്രനേഡ് പോലും ഏശില്ല. അടിയന്തരഘട്ടത്തില്‍ ഇന്ധനത്തിലേക്ക് തീ പടരാതെ സ്വയം അടയുന്ന ടാങ്ക് , വാഹനത്തിലോ ചുറ്റിലുമോ തീയോ പുകയോ വിഷവാതകമോ പടര്‍ന്നാല്‍ തനിയെ പ്രവര്‍ത്തിക്കുന്ന ഓക്സിജന്‍ സംവിധാനം, സ്വയം തീയണക്കാനുളള സംവിധാനം തുടങ്ങിയവയാണ് മറ്റു ചില സുരക്ഷാ സംവിധാനങ്ങള്‍ ‍. ടയറില്‍ വെടി വെച്ച് നിര്‍ത്താമെന്നും കരുതേണ്ട. വെടി തീര്‍ന്നാലും മണിക്കൂറില്‍ 90 കിമീ വേഗത്തില്‍ ഓടാന്‍ ശേഷിയുളള മിഷലിന്‍ പാക്സ് റണ്‍ ഫ്ളാറ്റ് ടയറുകള്‍ കാറിനുണ്ട് . തകര്‍ന്ന ടയറുമായി 30 കിമീ വരെ ഓടാനാവും.


ബെന്‍സ് ലക്ഷുറി സെഡാനായ എസ് ക്ലാസിനെ അടിസ്ഥാനമാക്കി നിര്‍മിച്ച മോഡലിന് നീളം കൂടുതലുണ്ട്. ബോഡിയിലും ഉള്ളിലുമുള്ള സുരക്ഷാ ഉപാധികള്‍ കാരണം സാധാരണ എസ് ക്ലാസിനെക്കാള്‍ ഒരു ടണ്ണിലേറെ ഭാരവും അധികമാണ് എസ് ഗാര്‍ഡിന്.
S Guard
530 ബിഎച്ച്പി -800 എന്‍എം ശേഷിയുളള 5.5 ട്വിന്‍ ഇരട്ട ടര്‍ബോ , 12 സിലിണ്ടര്‍ (വി 12) പെട്രോള്‍ എന്‍ജിനാണ് കാറിനു കരുത്തേകുന്നത്. ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗീയര്‍ ബോക്സ്‍. വാഹനത്തിന്റെ ഭാരക്കൂടുതല്‍ കണക്കിലെടുത്ത് പരമാവധി വേഗം മണിക്കൂറില്‍ 210 കിമീ ആയി നിയന്ത്രിച്ചിട്ടുണ്ട്. എയര്‍ സസ്പെന്‍ഷനുള്ള എസ് ഗാര്‍ഡ് നാല് സീറ്ററാണ്. 350 ലീറ്ററാണ് ബൂട്ട് കപ്പാസിറ്റി.

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഫോട്ടോ ഗ്യാലറി


 



Related Stories







TOP