Home  >  Xtreme Machine  >   Xtreme Machine Details
ബെന്‍സിന്റെ നീളന്‍ ബസ്
അലന്‍ ഹാഷിം
Posted on: Monday, Apr 27, 2015   10:30 AM



എന്തിനു മെട്രോ റയില്‍ ? പിന്തിരിപ്പനായതുകൊണ്ടല്ല , മെഴ്‍സിഡീസ് ബെന്‍സിന്റെ പുതിയ ബസ് കണ്ടാല്‍ ആരും അങ്ങനെയൊക്കെ ചിന്തിച്ചുപോകും. ഇരുപത്തിയൊന്നു മീറ്ററാണ് ഈ ബസിന്റെ നീളം. അഞ്ച് ഡോറുകളുള്ള ബസില്‍ 191 പേര്‍ക്ക് യാത്ര ചെയ്യാം. ജൂണില്‍ മിലാനില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ( യുഐടിപി) കോണ്‍ഗ്രസില്‍ ഈ മോഡലിനെ പ്രദര്‍ശിപ്പിക്കാനിരിക്കുകയാണ് ജര്‍മന്‍ വാഹനനിര്‍മാതാക്കളായ മെഴ്‍സിഡീസ് ബെന്‍സ്.
Benz Capacity L
നഗരവീഥികളിലെ തിരക്ക് കുറയ്ക്കാന്‍ ഈ ഭീമന്‍ ബസുകള്‍ക്ക് കഴിയുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. കപ്പാസിറ്റി എല്‍ (CapaCity L) എന്നു പേരിട്ടിരിക്കുന്ന മോഡല്‍ മെഴ്‍സിഡീസ് ബൈന്‍സ് ഇതുവരെ നിര്‍മിച്ചതിലേയ്ക്കും നീളം കൂടിയ ബസാണ്. ഡബിള്‍ എക്സ്‍എല്‍ വലുപ്പമുള്ള ബസിന് നിരത്തിലെ 50 കാറുകള്‍ക്ക് പകരമാകാന്‍ കഴിയുമത്രേ. ലോകത്തിലേയ്ക്കും ഇന്ധനച്ചെലവ് കുറഞ്ഞ ഡീസല്‍ ബസ് എന്ന പ്രത്യേകതയും കപ്പിസിറ്റി എല്‍ ബസിനുണ്ട്. ഒരു യാത്രക്കാരന് 100 കിമീ ദൂരം യാത്രചെയ്യാന്‍ അരലീറ്റര്‍ ഡീസല്‍ മതിയാകും.
Benz Capacity L
യൂറോപ്യന്‍ നഗരങ്ങലെ ലക്ഷ്യം വച്ചാണ് നീളന്‍ ബസിനെ ബെന്‍സ് നിര്‍മിക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നരുടെ എണ്ണം യൂറോപ്പില്‍ കൂടിവരുകയാണ്. അവിടുത്തെ നഗരവാസികള്‍ ഓരോ വര്‍ഷവും ശരാശരി 132 തവണയെങ്കിലും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാറുണ്ട്.



Related Stories







TOP


Car Bike








Designed and developed by EGGS