Home  >  Xtreme Machine  >   Xtreme Machine Details
ഹൈ പെര്‍ഫോമന്‍സ് ഓഫ് റോഡര്‍
അലന്‍ ഹാഷിം
Posted on: Friday, Jan 09, 2015   12:00 PM



ഇത് നൊമാഡ് . യുകെ ആസ്ഥാനമായ ഏരിയല്‍ മോട്ടോര്‍ കമ്പനിയാണ് ഈ വിചിത്രരൂപിയായ ഓഫ് റോഡ് വാഹനം വിപണിയിലിറക്കിയത്. അസ്ഥികൂടം പോലെയാണ് കാഴ്ചയ്ക്കെങ്കിലും നൊമാഡിന്റെ പെര്‍ഫോമന്‍സ് കെങ്കേമമാണ്. മണിക്കൂറില്‍ 100 കിമീ വേഗമെടുക്കാന്‍ വെറും 3.4 സെക്കന്‍ഡ് മതി. 201 കിമീ വരെ വേഗത്തില്‍ പായാന്‍ കഴിവുണ്ട് , നൊമാഡിന്.
ariel nomad
ഏരിയലിന്റെ ആദ്യ ഓഫ് റോഡര്‍ വാഹനമായ ആറ്റത്തിന് ഉപയോഗിക്കുന്നതരം 2.4 ലീറ്റര്‍ , നാല് സിലിണ്ടര്‍ ഹോണ്ട ഐ വിടെക് എന്‍ജിനാണ് നൊമാഡിന് ശക്തി പകരുന്നത്. ആറ് സ്പീഡ് മാന്വല്‍ ടൈപ്പാണ് ഗീയര്‍ ബോക്സ്. രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം. സീറ്റുകള്‍ അഞ്ച് തരത്തില്‍ ക്രമീകരിക്കാം. ഭാരം 670 കിലോഗ്രാം മാത്രം.
ariel nomad
യുകെ വിപണിയില്‍ 30,000 പൌണ്ട് ( ഏകദേശം 28.70 ലക്ഷം രൂപ) ആണ് നൊമാഡിന് വില. ഈ വര്‍ഷം പകുതിയോടെ കാറിന്റെ വിതരണം ആരംഭിയ്ക്കും. ലെഫ്ട് ഹാന്‍ഡ് , റൈറ്റ് ഹാന്‍ഡ് വകഭേദങ്ങളില്‍ ലഭ്യമാണ്. ഓരോ നൊമാഡും ഓര്‍ഡര്‍ അനുസരിച്ചാണ് നിര്‍മിക്കുന്നത്. ഓരോന്നും ഒരു ടെക്നീഷന്റെ കരങ്ങളാല്‍ മാത്രമാണ് നിര്‍മാണം പൂര്‍ത്തിയാക്കുന്നത്.




Related Stories







TOP

Designed and developed by EGGS