Home  >  Auto 2 Truck  >  Auto 2 Truck Details
ബഡാ ദോസ്ത്
സ്വന്തം ലേഖകന്‍
Posted on: Saturday, Sep 30, 2017   11:30 AM


വില്‍പ്പന വിജയം നേടിയ ലൈറ്റ് കൊമേഴ്‍സ്യല്‍ വാഹനമായ ദോസ്തിന്റെ പുതിയ വകഭേദത്തെ അശോക് ലൈലന്റ് വിപണിയിലിറക്കി. സാധാരണ ദോസ്തിനെക്കാള്‍ 18 ശതമാനം അധിക ഭാരവാഹകശേഷി, ഏഴ് ശതമാനം അധിക ലോഡിങ് സ്ഥലം എന്നിവ ദോസ്ത് പ്ലസ് എന്ന പുതിയ വകഭേദത്തിനുണ്ട്. 


ഇതിനോടകം 1.70 ലക്ഷം ഉപഭോക്താക്കളെ നേടിയിട്ടുള്ള മിനി ട്രക്കാണ് ദോസ്ത്. ഈ വിഭാഗത്തില്‍ ആദ്യമായി എയര്‍ കണ്ടീഷന്‍ ക്യാബിനുള്ള മോഡല്‍ എന്ന പ്രത്യേകത ഇതിനുണ്ട്. ദോസ്തിന് 1,250 കിലോഗ്രാമാണ് പേലോഡ് കപ്പാസിറ്റിയെങ്കില്‍ ദോസ്ത് പ്ലസിന് അത് 1,475 കിലോഗ്രാമാണ്. 15 ഇഞ്ച് വലുപ്പമുള്ള ടയറുകളും ഇതിനുണ്ട്. അധിക ഭാരം വഹിക്കാനാവും വിധം വീല്‍ബേസ്, ലീഫ് സ്‍പ്രിങ്, മുന്നിലെയും പിന്നിലെയും വീല്‍ ട്രാക്ക് എന്നിവ വര്‍ധിപ്പിച്ചിട്ടുണ്ട്.


എന്‍ജിന്റെ കരുത്തില്‍ ചെറിയ വര്‍ധനയുണ്ട്. ദോസ്ത് പ്ലസിന്റെ 1.5 ലീറ്റര്‍ , മൂന്ന് സിലിണ്ടര്‍ , കോമണ്‍ റയില്‍ ഡീസല്‍ എന്‍ജിന് 60 ബിഎച്ച്പി-170 എന്‍എം ആണ് ശേഷി. സാധാരണ ദോസ്തിന് 58 ബിഎച്ച്പി-157.5 എന്‍എം.


എല്‍ഇ , എല്‍എസ്, എല്‍എക്സ് എന്നീ മൂന്ന് വകഭേദങ്ങളുണ്ട്. മുന്തിയ വകഭേദമായ എല്‍എക്സിനു എസിയും പവര്‍ സ്റ്റിയറിങ്ങുമുണ്ട്. കൊച്ചി എക്സ്‍ഷോറൂം വില 5.70 ലക്ഷം രൂപ.



Related Stories







TOP

Untitled Document