Home  >  Auto 2 Truck  >  Auto 2 Truck Details
ജീത്തോ വില്‍പ്പന അരലക്ഷം കവിഞ്ഞു
സ്വന്തം ലേഖകന്‍
Posted on: Thursday, Jun 22, 2017   7:00 PM



മഹീന്ദ്രയുടെ ചെറുകിട വാണിജ്യ വാഹന ജീത്തോയുടെ വില്‍പ്പന 50,000 കവിഞ്ഞു. ജിയോയ്ക്ക് പിന്‍ഗാമിയായി 2015 ജൂണ്‍ 23 നായിരുന്നു ജീത്തോയുടെ വിപണി പ്രവേശം. നിലവില്‍ 2,100 യൂണിറ്റാണ് ജീത്തോയുടെ ശരാശരി പ്രതിമാസ വില്‍പ്പന.
ടാറ്റ എയ്സിനോട് മത്സരിക്കുന്ന ജീത്തോ ഒരു ടണ്ണില്‍ താഴെ പേലോഡ് കപ്പാസിറ്റിയുള്ള മോഡലാണ്. 600 കിലോഗ്രാം , 700 കിലോഗ്രാം പേലോഡ് കപ്പാസിറ്റിയുള്ള വകഭേദങ്ങള്‍ ലഭ്യമാണ്. 


Mahindra Jeeto
മഹീന്ദ്രയുടെ പുതിയ എം ഡ്യൂറാ ഡയറക്ട് ഇന്‍ജക്ഷന്‍ ഡീസല്‍ എന്‍ജിനാണ് ജീത്തോയ്ക്ക് ഉപയോഗിക്കുന്നത്. 625 സിസി , ഒരു സിലിണ്ടര്‍ എന്‍ജിന് 11 ബിഎച്ച്പി , 16 ബിഎച്ച്പി വകഭേദങ്ങളുണ്ട്. ഇവയ്ക്ക് മൈലേജ് യഥാക്രമം 37.60 കിമീ / ലീറ്റര്‍ , 27.80 കിമീ / ലീറ്റര്‍ എന്നിങ്ങനെയാണ്. നാല് സ്പീഡാണ് ഗീയര്‍ബോക്സ് .
Mahindra Jeeto
കാറുകളുടെ പോലെയാണ് ഇന്റീരിയര്‍ . ഗീയര്‍മാറ്റം എളുപ്പമാക്കുംവിധം ഡാഷ്ബോര്‍ഡിനോട് ചേര്‍ത്ത് ഗീയര്‍ലിവര്‍ ഉറപ്പിച്ചിരിക്കുന്നു. മുന്നില്‍ ഡിസ്ക് ബ്രേക്കുകളും പിന്നില്‍ ഡ്രം ബ്രേക്കുകളുമാണ്. രണ്ട് വര്‍ഷം അല്ലെങ്കില്‍ 40,000 കിലോമീറ്റര്‍ ഏതാണോ ആദ്യം എന്ന ക്രമത്തില്‍ വാറന്റി മഹീന്ദ്ര ജീത്തോയ്ക്ക് നല്‍കുന്നുണ്ട്.
Mahindra Jeeto
അഞ്ച് നിറങ്ങളില്‍ ജീത്തോ ലഭ്യമാണ്. 11 ബിഎച്ച്പി വകഭേദം പിയാജ്യോ ആപ്പെ എക്സ്‍ട്രാ എല്‍ഡി , ടാറ്റ എയ്സ് സിപ് എന്നിവയോടാണ് മത്സരിക്കുന്നത്. കരുത്ത് കൂടിയ വകഭേദം ടാറ്റ എയ്സിനോടും. പത്രമാസികകള്‍ , കോഴി , ബേക്കറി സാധാനങ്ങള്‍ , പച്ചക്കറി തുടങ്ങിയവയൊക്കെ കൊണ്ടുപോകാന്‍ ജീത്തോ ഉപയോഗിക്കാം. 5.5 അടി , ആറടി , ആറര അടി എന്നീ അളവുകളില്‍ ഡെക്ക് നീളമുള്ള വകഭേദങ്ങള്‍ ജിത്തോയ്ക്കുണ്ട്. കോട്ടയം എക്സ്‍ഷോറൂം വില 2.76 ലക്ഷം രൂപ മുതല്‍ 3.31 ലക്ഷം രൂപ വരെ.

Mahindra Jeeto



Related Stories







TOP









Untitled Document