Home  >  Auto 2 Truck  >  Auto 2 Truck Details
പിയാജ്യോ പോര്‍ട്ടര്‍ 700, വില 3.31 ലക്ഷം രൂപ
സ്വന്തം ലേഖകന്‍
Posted on: Friday, Jun 16, 2017   1:30 PM



ടാറ്റ എയ്സ് , മഹീന്ദ്ര ജീത്തോ മോഡലുകളോടു മത്സരിക്കാന്‍ പിയാജ്യോ ഇന്ത്യയുടെ പോര്‍ട്ടര്‍ 700 വിപണിയിലെത്തി. നാല് വീലുകളുള്ള ചെറു വാണിജ്യ വാഹനങ്ങളുടെ വിപണിയില്‍ പിയാജ്യോയുടെ സാന്നിധ്യം ശക്തിപ്പെടുത്താനെത്തിയ പോര്‍ട്ടര്‍ 700 ന് 3.31 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്സ്‍ഷോറൂം വില.
Piaggio Porter 700
വിപണിയിലുണ്ടായിരുന്ന പോര്‍ട്ടര്‍ 600 മോഡലിന്റെ നവീകരിച്ച പതിപ്പാണ് പോര്‍ട്ടര്‍ 700. പേര് സൂചിപ്പിക്കും പോല 700 കിലോഗ്രാമാണ് മിനി ട്രക്കിന്റെ പേലോഡ് കപ്പാസിറ്റി. ബിഎസ് 4 നിയമങ്ങള്‍ പാലിക്കുന്ന 652 സിസി , സിംഗിള്‍ സിലിണ്ടര്‍ , ഡീസല്‍ എന്‍ജിനാണിതിന്. 15 ബിഎച്ച്പി -40 എന്‍എം ആണ് എന്‍ജിന്‍ ശേഷി. ഗീയര്‍ ബോക്സ് - അഞ്ച് സ്പീഡ് മാന്വല്‍ . ലീറ്ററിന് 26 കിമീ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. പരമാവധി വേഗം മണിക്കൂറില്‍ 62 കിലോമീറ്റര്‍ .
Piaggio Porter 700
പോര്‍ട്ടര്‍ 600 നെക്കാള്‍ 170 മിമീ അധിക വീല്‍ബേസ് പോര്‍ട്ടര്‍ 700 നുണ്ട്. 30 ചതുരശ്ര അടിയാണ് ലോഡിങ് ഏരിയയുടെ വലുപ്പം. ഭാരം 755 കിലോഗ്രാം. 218 മിമീ ഉണ്ട് ഗ്രൗണ്ട് ക്ലിയറന്‍സ്.


രണ്ട് വര്‍ഷം അല്ലെങ്കില്‍ 75,000 കിലോമീറ്റര്‍ വാറന്റി പോര്‍ട്ടര്‍ 700 ന് പിയാജ്യോ നല്‍കുന്നുണ്ട്. രാജ്യത്തെ 350 പിയാജ്യോ ഡീലര്‍ഷിപ്പുകളിലൂടെ അടുത്തയാഴ്ച പോര്‍ട്ടര്‍ 700 ന്റെ വില്‍പ്പന ആരംഭിക്കും.



Related Stories







TOP


Car Bike








Designed and developed by EGGS
Untitled Document