Home  >  Auto 2 Truck  >  Auto 2 Truck Details
എഎംടിയുമായി ടാറ്റ ബസുകള്‍
സ്വന്തം ലേഖകന്‍
Posted on: Friday, Apr 28, 2017   4:00 PM



ക്ലച്ച് രഹിത ഡ്രൈവിങ് സാധ്യമാക്കുന്ന ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്‍മിഷനുള്ള ബസുകള്‍ ടാറ്റ മോട്ടോഴ്സ് പുറത്തിറക്കി. ഒമ്പത് മീറ്റര്‍ , 12 മീറ്റര്‍ നീളമുള്ള സ്റ്റാര്‍ബസ് , അള്‍ട്രാ ബ്രാന്‍ഡുകളിലുള്ള ടാറ്റ ബസുകള്‍ക്ക് എഎംടി ലഭ്യമാണ്. 23 മുതല്‍ 54 വരെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ബസുകള്‍ ഈ ബ്രാന്‍ഡുകളിലുണ്ട്. ഡല്‍ഹി എക്സ്‍ഷോറൂം വില 21 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.


മാന്വല്‍ ആയുളള ഗീയര്‍മാറ്റവും എഎംടിയില്‍ സാധ്യമാണ്. പവര്‍ , ഇക്കണോമി മോഡുകളുണ്ട്. പരമാവധി എന്‍ജിന്‍ ടോര്‍ക്ക് നല്‍കുന്നതാണ് പവര്‍ മോഡ്. ഇക്കണോമി മോഡില്‍ പരമാവധി ഇന്ധനക്ഷമത ലഭിക്കും. മാന്വല്‍ ഗീയര്‍ബോക്സുള്ള ബസിനെക്കാള്‍ മൂന്ന് ശതമാനം അധിക ഇന്ധനക്ഷമത എഎംടി ബസിനുണ്ട്. തിരക്കേറിയ നഗരവീഥികളില്‍ അനായാസമായ ഡ്രൈവിങ്ങാണ് എഎംടി സാങ്കേതികവിദ്യ നല്‍കുന്നത്. വാഹനത്തിന്റെ ലോഡ് , റോഡ് സാഹര്യം , എന്‍ജിന്‍ ടോര്‍ക്ക് എന്നിവ വിലയിരുത്തി സ്വയം ക്ലച്ച് പ്രയോഗിച്ച് ആവശ്യാനുസരണം ഗീയര്‍മാറ്റം നടത്താന്‍ എഎംടിയ്ക്ക കഴിയും.അതുകൊണ്ടുതന്നെ ഗീയര്‍മാറി ഡ്രൈവര്‍ കഷ്ടപ്പെടേണ്ടതില്ല.
Tata AMT Buses
കയറ്റത്തില്‍ നിര്‍ത്തി എടുക്കുമ്പോള്‍ വാഹനം പിന്നിലേയ്ക്ക ഉരുളാതെ നോക്കുന്ന ഹില്‍ ഹോള്‍ഡ് , ആക്സിലറേറ്റര്‍ പ്രയോഗിക്കാതെ തന്നെ വാഹനം ചെറിയ വേഗത്തില്‍ ചലിപ്പിക്കുന്ന ക്രോളര്‍ മോഡ്, ആക്സിലറേറ്റര്‍ ആഞ്ഞ് അമര്‍ത്തിയാല്‍ ചെറിയ ഗീയറിലേയ്ക്ക് മാറ്റുന്ന കിക് ഡൗണ്‍ എന്നിവയും ടാറ്റയുടെ എഎംടി ബസിനുണ്ട്. അമേരിക്കന്‍ കമ്പനി വാബ്കോയുമായി സഹകരിച്ചാണ് ബസുകള്‍ക്കുള്ള എഎംടി ടാറ്റ മോട്ടോഴ്സ് വികസിപ്പിച്ചത്. 



Related Stories







TOP

Designed and developed by EGGS
Untitled Document