Home  >  Auto 2 Truck  >  Auto 2 Truck Details
ഏറ്റവും കരുത്തുറ്റ ഇന്ത്യന്‍ ട്രക്ക്
സ്വന്തം ലേഖകന്‍
Posted on: Tuesday, Mar 14, 2017   4:00 PM



ഇന്ത്യയിലെ ഏറ്റവും കരുത്തേറിയ ട്രക്ക് നിര്‍മിച്ചതിനുളള ബഹുമതി ടാറ്റ മോട്ടോഴ്‍സിന്. ടി വണ്‍ പ്രൈമ എന്നാണ് ട്രക്കിനു പേര്. ടി വണ്‍ പ്രൈമ ട്രക്ക് റേസിങ് ചാമ്പ്യന്‍ഷിപ്പ് സീസണ്‍ 4 നു വേണ്ടിയാണ് ഈ കരുത്തന്‍ ട്രക്കിനെ കമ്പനി നിര്‍മിച്ചത്. 


ഡീസല്‍ എന്‍ജിന്‍ നിര്‍മാണരംഗത്ത് പ്രശസ്തരായ അമേരിക്കന്‍ കമ്പനി കുമിന്‍സുമായി സഹകരിച്ച് നിര്‍മിച്ച 12 ലീറ്റര്‍ ഡീസല്‍ എന്‍ജിന് 2,600 ആര്‍പിഎമ്മില്‍ ‍1,040 ബിഎച്ച്പിയാണ് പരമാവധി കരുത്ത്. 1,600-2,200 ആര്‍പിഎമ്മില്‍ 3,500 എന്‍എം ആണ് പരമാവധി ടോര്‍ക്ക്. ഷാസിയുടെ മധ്യത്തിലായാണ് എന്‍ജിന്‍ ഉറപ്പിച്ചിരിക്കുന്നത്. ഇത് എന്‍ജിന്‍ ഭാരം ബോഡിയില്‍ തുല്യമായി വീതിച്ചുനല്‍കുന്നതിനാണ്. മണിക്കൂറില്‍ 160 കിമീ വേഗമെടുക്കാന്‍ ടിവണ്‍ പ്രൈമയ്ക്ക് 10 സെക്കന്‍ഡില്‍ താഴെ സമയം മതി. 16 സ്പീഡ് ആണ് ഗീയര്‍ബോക്സ്.


ബ്രിട്ടീഷ് ട്രക്ക് റേസിങ് അസോസിയേഷന്റെ മാനദണ്ഡങ്ങള്‍ പാലിച്ച് മദ്രാസ് മോട്ടോര്‍ സ്പോര്‍ട്സ് ക്ലബാണ് ടി വണ്‍ പ്രൈമ ട്രക്ക് റേസിങ് സംഘടിപ്പിക്കുന്നത്. 2014 ലായിരുന്നു തുടക്കം. മാര്‍ച്ച് 19 ന് ഗ്രേറ്റര്‍ നോയ്ഡയിലെ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ് നാലാമത് ടി വണ്‍ പ്രൈമ ട്രക്ക് റേസിങ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.



Related Stories







TOP









Untitled Document